kasaragod local

എയിംസ് കാസര്‍കോട്ട് അനുവദിക്കണമെന്ന്

കാസര്‍കോട്: കേരളത്തിന് അനുവദിച്ച എയിംസ് (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) കാസര്‍കോട് ജില്ലയില്‍ തന്നെ അനുവദിക്കണമെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വികസനത്തിന്റെ വിവിധ തലങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്. കേരളത്തിലെ മറ്റെല്ലാജില്ലകളിലും ഒന്നിലും അതില്‍ കൂടുതലും അലോപ്പതി മെഡിക്കല്‍ കോളജുകളും മികച്ച റഫറല്‍ ആശുപത്രികളുമുണ്ട്.
എന്‍ഡോസള്‍ഫാന്‍ വിഷ ബാധയേറ്റ് വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന നൂറ് കണക്കിന് രോഗികളുള്ള ജില്ലയാണ് കാസര്‍കോട്. എന്‍ഡോസള്‍ഫാന്‍ വിഷം ശരീരത്തില്‍ അവക്ഷിതപമായതിനാല്‍ മറ്റൊരിടത്തും കാണാത്ത ന്യൂറോ സംബന്ധമായ ഗുരുതരമായ രോഗങ്ങള്‍ അനുഭവിക്കുന്നവരുടെ ആരോഗ്യ പ്രശ്‌നം പഠിക്കാനും എയിംസ് ജില്ലയില്‍ അനുവദിച്ചാല്‍ സഹായകമാകും. ഇത്തരമൊരു സ്ഥാപനത്തിനാവശ്യമായ ഭൂമിയും ജില്ലയില്‍ കണ്ടെത്താനാകും. ഈ സാഹചര്യത്തില്‍ കേരളത്തിന് അനുവദിച്ച എയിംസ് ജില്ലയില്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബി വി രാജന്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു അനുവദിച്ച എംയിംസ് കാസര്‍കോട്ട് സ്ഥാപിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട്ട് സംഘടിപ്പിച്ച സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു. കാസര്‍കോട്ട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രീസ് നേതൃത്വത്തില്‍ നടന്ന യോഗം ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു.
ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഹമീദ് പൈക്ക അധ്യക്ഷത വഹിച്ചു. എം അനന്തന്‍ നമ്പ്യാര്‍, അഡ്വ. ശ്രീകാന്ത്, ടി എം എ കരീം, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, വി രാജന്‍, അസീസ് കടപ്പുറം, കെ അബ്ദുല്‍ ഖാദര്‍, പ്രഫ. വി ഗോപിനാഥന്‍, സി വി മുഹമ്മദ്, സി എല്‍ ഹമീദ്, വി വി പ്രഭാകരന്‍, അജയന്‍ പരവനടുക്കം, മുഹമ്മദലി ഫത്താഹ് സംസാരിച്ചു.
Next Story

RELATED STORIES

Share it