ഉതുപ്പ് എം വര്‍ഗീസ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍

കൊച്ചി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു വേണ്ടി നഴ്‌സുമാരെ നിയമിക്കുന്നതില്‍ കോടികളുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി അല്‍സറാഫ മാന്‍പവ്വര്‍ കണ്‍സല്‍ട്ടന്‍സി ഉടമ ഉതുപ്പ് എം വര്‍ഗീസിനെ അഞ്ചു ദിവസത്തേക്ക് അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പ്രതിയെ കസ്റ്റഡിയില്‍ നല്‍കിയത്. നഴ്‌സുമാരില്‍ നിന്ന് അന്യായമായി പിരിച്ചെടുത്ത തുക ഹവാല റാക്കറ്റ് വഴി വിദേശത്തേക്കു കടത്തിയ കുറ്റത്തിനാണ് ഉതുപ്പ് അറസ്റ്റിലായത്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 19,500 രൂപയാണ് നഴ്‌സുമാരില്‍ നിന്ന് ഫീസ് ഈടാക്കേണ്ടത്. എന്നാല്‍ വ്യാജരേഖകളുണ്ടാക്കി 19.50 ലക്ഷം രൂപയാണ് ഉതുപ്പ് ഇടാക്കിയതെന്ന് അന്വേഷണസംഘം ആരോപിക്കുന്നു.
Next Story

RELATED STORIES

Share it