ആദ്യപകുതിയില്‍ കാളക്കൂറ്റന്മാരെ പിടിച്ചുകെട്ടി ഇറാന്‍
BY MTP20 Jun 2018 6:51 PM GMT
X
MTP20 Jun 2018 6:51 PM GMT
കസാന്‍: കരുത്തരായ സ്‌പെയ്‌നിനോട് കളിയുടെ ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ ഇറാന്‍. ഇറാന്‍ ഗോള്‍മുഖത്ത് സ്‌പെയിന്‍ നിരന്തര ആക്രമണങ്ങള്‍ നടത്തിയെങ്കിലും എല്ലാം ഇറാന്‍ പ്രതിരോധത്തിന് മുന്നില്‍ തട്ടിത്തകര്‍ന്നു.
ഗ്രൂപ്പ് ബിയില്‍ ഇറാനെതിരെയുള്ള രണ്ടാം മത്സരത്തില്‍ ശക്തരായ സ്പാനിഷ് പടയ്ക്ക് ഇന്ന് ജയിച്ചേ മതിയാകു. സമനിലയും തോല്‍വിയും അവരുടെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും. അതേസമയം ആദ്യമത്സരത്തില്‍ മൊറോക്കയെ തോല്‍പ്പിച്ച് മൂന്ന് പോയന്റ് അകൗണ്ടിലാക്കിയ ഇറാന് ഇന്നൊരു അട്ടിമറി വിജയം നേടിയാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാം. സമനില പിടിച്ചാലും ഇറാന് പ്രതീക്ഷയ്ക്ക് വകയുണ്ട്.
ആദ്യ മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ ഒറ്റയാള്‍ മികവില്‍ കളിച്ച പോര്‍ച്ചുഗലിനോട് അവസാന നിമിഷത്തിലാണ് സ്‌പെയ്ന്‍ സമനില വഴങ്ങിയിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇറാനും സ്‌പെയ്‌നും ഇതാദ്യമായാണ് പരസ്പരം ഏറ്റുമുട്ടുന്നത്. സ്‌പെയ്ന്‍ നിരയില്‍ പീക്കെയുടെ നൂറാം മത്സരമാണിത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT