അസി. എന്‍ജിനീയറെ ഉപരോധിച്ചു
BY kasim kzm3 March 2018 3:27 AM GMT
kasim kzm3 March 2018 3:27 AM GMT
ചെറുപുഴ: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ മറവില്‍ കരാറുകാരനുമായി ചേര്‍ന്ന് സബ് എന്‍ജിനീയര്‍ ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന ആരോപണമുയര്‍ന്ന ചെറുപുഴ കെഎസ്ഇബി ഓഫിസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ 10.30ഓടെ പ്രകടനമായെത്തിയാണ് അസി. എന്‍ജിനീയര്‍ ഡി ലൈലാദാസിനെ ഉപരോധിച്ചത്. അര മണിക്കൂറോളം ഓഫിസിനുള്ളില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ചെറുപുഴ പോലിസ് സ്ഥലത്തെത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് വി പി അബ്ദുര്‍ റഷീദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി പി ശ്രീനിഷ്, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി രജീഷ് പാലങ്ങാടന്‍, എം വിപിന്‍, ക്രിസ്റ്റോ വളവനാട്ട്, മന്‍സൂര്‍ കോളയത്ത്, സാജു ജോസഫ്, റോബിന് തോമസ് നേതൃത്വം നല്കി. ആരോപണ വിധേയനായ കരാറുകാരനെ മാറ്റി നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ളകാര്യങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാമെന്ന് അസി. എന്‍ജിനീയര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി.
2017 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കെഎസ്ഇബി ജീവനക്കാര്‍ വൈദ്യുതീകരണ പ്രവൃത്തി നടത്തിയ വീടുകളുടെ പേരില്‍ കരാറുകാരന് മുഖേന ബില്ലെഴുതി ഒരു ലക്ഷത്തിലേറെ രൂപ സബ് എന്‍ജിനീയര്‍ തട്ടിയെടുത്തെന്നാണ് ആരോപണം.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT