ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തു
കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന വാദം പരിഗണിച്ചാണ് നടപടികള്‍ സ്‌റ്റേ ചെയ്തത്. ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള ചെറുവള്ളി എസ്‌റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം. കൂടാതെ സാമൂഹികാഘാത പഠനം നടത്തിയത് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റാണ്. ഇത് സര്‍ക്കാറിന് കീഴിലുള്ള ഏജന്‍സിയാണെന്നും കേന്ദ്ര-സംസ്ഥാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഹരജിക്കാര്‍ വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം സ്‌റ്റേ ചെയ്തത്.
RELATED STORIES
കല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTവൈത്തിരിയില്‍ കാറും കെ.എസ്.ആര്.ടി.സിയും കൂട്ടിയിടിച്ച് അപകടം;...
14 April 2024 7:27 AM GMTവയനാട്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് വയോധികന് മരിച്ചു
26 March 2024 4:48 PM GMTസിദ്ധാര്‍ഥന്റെ മരണം: സിബിഐയ്ക്ക് രേഖകള്‍ കൈമാറാന്‍ വൈകിയതിന് മൂന്ന്...
26 March 2024 4:22 PM GMTവയനാട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; അസം സ്വദേശി മരിച്ചു; നിരവധി...
11 March 2024 5:57 AM GMT