Sub Lead

വയനാട്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് വയോധികന്‍ മരിച്ചു

വയനാട്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് വയോധികന്‍ മരിച്ചു
X

കല്‍പ്പറ്റ: വയനാട് നെന്മേനി പഞ്ചായത്തില്‍ ഹരിതകര്‍മ സേന ശേഖരിച്ച് കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച് വയോധികന്‍ മരിച്ചു. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ചുള്ളിയോട് ചന്തയ്ക്കു സമീപം ഹരിതകര്‍മസേന ശേഖരിച്ച് കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച രാത്രി 11ഓടെ തീപിടിച്ചത്. ഇതിനുസമീപം ഷെഡ്ഡില്‍ കിടന്നുറങ്ങുകയായിരുന്നു ഭാസ്‌കരനെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബത്തേരിയില്‍നിന്നെത്തിയ അഗ്നിശമനസേനയാണ് ഭാസ്‌കരന്റെ മൃതദേഹം പുറത്തെടുത്തത്. കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹം സുല്‍ത്താന്‍ബത്തേരി താലൂക്ക് അശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it