കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ സിറ്റിയ്ക്ക്
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മുംബൈ സിറ്റി എഫ്സിയ്ക്ക്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഐഎസ്എല്‍ ഷീല്‍ഡ് ജേതാക്കളായ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റിയുടെ കിരീടധാരണം. തുടക്കത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് മുംബൈ ഐഎസ്എല്‍ കിരീടം നേടിയത്. ഐഎസ്എല്‍ ഷീല്‍ഡ് മോഹന്‍ ബഗാനു മുന്നില്‍ നഷ്ടപ്പെട്ടതിന്റെ പകരം വീട്ടല്‍ കൂടി ആയി ഇത്.
മികച്ച മത്സരമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ആദ്യ ഗോള്‍ പിറക്കാന്‍ 44 മിനിറ്റ് വേണ്ടിവന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് ഒരു മിനിട്ട് മുന്‍പ് കമ്മിംഗ്സിലൂടെ മോഹന്‍ ബഗാന് ലീഡെടുത്തു. രണ്ടാം പകുതിയില്‍ മുംബൈ കളം നിറഞ്ഞു, 53ാം മിനിറ്റില്‍ പെരേര ഡിയാസിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച മുംബൈ 81ാം മിനിറ്റില്‍ ബിപിന്‍ സിംഗിലൂടെ ലീഡെടുത്തു. ഇഞ്ചുറി ടൈമില്‍ വോചസിന്റെ ഗോളിലൂടെ മുംബൈ വിജയവും കിരീടവും ഉറപ്പിച്ചു.
RELATED STORIES
പവര്‍ ബാങ്ക്2കെ24; നവ്യാനുഭവമായി വിദ്യാര്‍ഥി-യുവജന സമ്മര്‍ ക്യാംപ്
23 May 2024 9:57 AM GMTകണ്ണൂരിൽ ഹജ്ജ് ക്യാംപ് സംഘാടകസമിതി ഓഫിസ് തുറന്നു
22 May 2024 9:04 AM GMTപയ്യന്നൂര്‍ പെരുമ്പയില്‍ വന്‍ കവര്‍ച്ച; വീട്ടില്‍നിന്ന് 80 പവന് മോഷണം ...
21 May 2024 6:52 AM GMTഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMTകണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...
20 May 2024 9:52 AM GMTകണ്ണൂര്‍ പുതിയതെരുവില്‍ വാഹനാപകടം; വളപട്ടണം സ്വദേശി മരിച്ചു
18 May 2024 5:44 PM GMT