Wayanad

വൈത്തിരിയില്‍ കാറും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് അപകടം; കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

വൈത്തിരിയില്‍ കാറും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് അപകടം; കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
X

വൈത്തിരി: വയനാട് വൈത്തിരിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രികരായ രണ്ടു യുവാക്കളും ഒരു സ്ത്രീയുമാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ നെരമക്കല്‍ വീട്ടില്‍ ഉമ്മറിന്റെ ഭാര്യ ആമിനകുട്ടി (46), മക്കളായ ആദില്‍ ഉമ്മര്‍ (14), അമീര്‍ ഉമ്മര്‍ (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ ദേശീയപാതയില്‍ പഴയ വൈത്തിരിക്കു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. മൈസൂരു സന്ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുന്നത്.

ബെംഗളൂരുവിലേക്ക് പോകുന്ന ബസും എതിര്‍ദിശയില്‍ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഉമ്മറിനെയും മകള്‍ അഷാനയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും സാരമായി പരിക്കേറ്റ മറ്റൊരു മകന്‍ അബ്ദുല്ല ഉമ്മറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വൈത്തിരി സ്‌റ്റേഷന്‍ സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



Next Story

RELATED STORIES

Share it