സ്മൃതി ഇറാനിയെ പരിഹസിച്ച് ആംആദ്മി

ന്യൂഡല്‍ഹി: ഐഐടികളില്‍ സംസ്‌കൃതം പഠിപ്പിക്കണമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ നിര്‍ദേശം പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത പരിഹാസത്തിനിടയാക്കി. മനീഷ് സിസോദിയയാണ് ട്വിറ്ററിലൂടെ സ്മൃതി ഇറാനിയെ കണക്കിനു പരിഹസിച്ചത്. നമ്മള്‍ മനസ്സിലാക്കേണ്ടതു സംസ്‌കൃതമാണ് സി പ്ലസ്പ്ലസ്, എസ്ഒഎല്‍, പൈഥോണ്‍, ജാവാസ്‌ക്രിപ്റ്റ് തുടങ്ങിയ കംപ്യൂട്ടര്‍ ഭാഷകളോടു പൊരുതാന്‍ കഴിയുന്ന ഏക ഭാഷയെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചത്.
ഐഐടി വിദ്യാര്‍ഥികള്‍ സംസ്‌കൃതത്തില്‍ ജോലിചെയ്യാന്‍ പഠിച്ചതിനു ശേഷം സി പ്ലസ്പ്ലസ്, ജാവ, എസ്ഒഎല്‍, പൈഥോണ്‍ എന്നിവ ഉപയോഗിക്കുന്ന ഇന്ത്യയിലെ എല്ലാ കംപ്യൂട്ടറുകളെയും രാജ്യദ്രോഹിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഐഐടി പഠനത്തില്‍ സംസ്‌കൃതവും കൊണ്ടുവരാനായിരുന്നു സ്മൃതിയുടെ നിര്‍ദേശം.
Next Story

RELATED STORIES

Share it