തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ
പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തില്‍ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന യുവതിയെ ഇയാള്‍ തടഞ്ഞു നിര്‍ത്തി വലിച്ചു താഴെയിടുകയായിരുന്നു. പോലിസ് സ്റ്റേഷനില്‍ എത്തി ബഹളം വച്ച ശേഷമാണ് ഇയാള്‍ റോഡില്‍ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യപിച്ച് ബൈക്കില്‍ പോലിസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടര്‍ന്ന് ബൈക്ക് വാങ്ങിവെച്ച് പോലിസുകാര്‍ മടക്കി അയച്ചു. തുടര്‍ന്ന് തിരുവല്ല നഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ഇയാള്‍ ഇരുചക്രവാഹനത്തിലെത്തിയ പെണ്‍കുട്ടിയെ കാണുകയും അവരെ വലിച്ചു താഴെയിടുകയുമാണുണ്ടായത്. ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പോലിസ് വ്യക്തമാക്കി. ജോജോയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പോലിസ് അറിയിച്ചു. അതേ സമയം പ്രതി ജോജോയെ പോലിസ് വാഹനത്തില്‍ വെച്ച് യുവതിയുടെ ബന്ധുക്കള്‍ കൈയ്യേറ്റം ചെയ്തു.
RELATED STORIES
കനത്ത മഴ; പത്തനംതിട്ടയില്‍ റെഡ് അലേര്‍ട്ട്; മലയോര മേഖലയിലേക്കുള്ള...
18 May 2024 2:30 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMT'ഒരു സര്‍ക്കാര്‍ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍...
6 March 2024 5:38 AM GMT