Sub Lead

കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു മരിച്ചു

കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു മരിച്ചു
X

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു മരിച്ചു. കോന്നി ളാക്കൂര്‍ പ്ലാവിള പുത്തന്‍വീട്ടില്‍ റെജി(52) ആണ് മരിച്ചത്. പ്രമാടം അമ്മൂമ്മ തോടിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം. കോന്നിയിലെ കലാശക്കൊട്ടില്‍ പങ്കെടുത്ത ശേഷം ജീപ്പില്‍ മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. റെജി വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Next Story

RELATED STORIES

Share it