Latest News

രാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

രാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
X

ജയ്പൂര്‍: രാജസ്ഥാനിലെ സവായ് മധോപൂരില്‍ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തില്‍ കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുടുംബം സഞ്ചരിച്ച കാര്‍ ഡല്‍ഹി എക്‌സ്പ്രസ് വേയിലെ ബനാസ് നദി പാലത്തിനടുത്ത് വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തെ കണ്ടെത്താനായിട്ടില്ല.

മനീഷ് ശര്‍മ, ഭാര്യ അനിത, സതീഷ് ശര്‍മ, ഭാര്യ പൂനം, കൈലാഷ് ശര്‍മ, ഭാര്യ സന്തോഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനന്‍, ദീപാലി എന്നീ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് പറഞ്ഞു. കുടുംബം സവായ് മധോപൂരിലെ ഗണേഷ ക്ഷേത്രദര്‍ശനത്തിന് പോകവെയാണ് അപകടം. ഇടിച്ച വാഹനത്തിന്റെ ഉടമക്കായി തിരച്ചില്‍ നടക്കുന്നതായും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it