ernakulam local

ജിഷയുടെ പിതാവ് പാപ്പുവിന്റെ മരണം കേസില്‍ വിസ്തരിക്കാനിരിക്കെ



റഷീദ് മല്ലശേരി

പെരുമ്പാവുര്‍: ക്രുര പീഡനത്തിനിരയായി മരിച്ച നിയമ വിദ്യാര്‍ഥിയായ ജിഷയുടെ പിതാവ് പാപ്പു മരിച്ചത് സാക്ഷി പട്ടികയില്‍പെട്ട് വിസ്തരിക്കാനിരിക്കെ. 92 ാമത് സാക്ഷിയാണ് പാപ്പു. ബുധനാഴ്ച്ചയാണ് പ്രതിഭാഗം കോടതിക്ക് പട്ടിക കൈമാറിയത്. പെരുമ്പാവൂര്‍ പട്ടാലിലെ കനാന്‍ ബണ്ട് പുറംമ്പോക്കിലെ കുടിലില്‍, ജിഷ പീഡനമേറ്റ് മരിക്കുമ്പോള്‍ പാപ്പുവിന്റെ പേരില്‍ 15 സെന്റ് ഭൂമിയുണ്ടായിരുന്നു. സമീപത്തുള്ള ഫാം നടത്തിപ്പുകാര്‍ക്കു ഇതില്‍ പകുതി വിറ്റിരുന്നു. ബാക്കിയുള്ള എഴു സെന്റ് ഭൂമിയില്‍ ഇടിഞ്ഞു വീഴാറായ പുരയിടത്തില്‍ ഒറ്റക്കാണ് പാപ്പു കഴിഞ്ഞിരുന്നത്. ജിഷയും മാതാവും കനാന്‍ ബണ്ട് പുറംമ്പോക്കിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. എന്നാന്‍ ജിഷ പിതാവിനെ കാണാന്‍ ചെറുകുന്നത്തെ വീട്ടില്‍ ഇടക്ക് പോവാറുണ്ടായിരുന്നു. എസ്ഇ കുടുംബത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തില്‍ തനിക്കും അവകാശം വേണമെന്നും മൂത്തമകള്‍ ദീപക്ക് കിട്ടിയ ജോലിയുടെ ശമ്പളത്തില്‍ നിന്നും തനിക്കും ജീവിക്കാനുള്ള വക വേണമെന്നാവശ്യപെട്ട് ദലിത് സംഘടനയുടെ തണലില്‍ പപ്പു കേസ് നല്‍കിയിരുന്നു. രാജേശ്വരിക്ക് ലഭിച്ച ലക്ഷങ്ങളില്‍ ഒരു തുക പാപ്പുവിന് നല്‍കണമെന്ന് മൂവാറ്റുപുഴ ആര്‍ഡിഒ കോടതിയിലാണ് കേസ് നടന്നിരുന്നത്. ഇതിനിടയിലാണ് പാപ്പുവിന്റെ ദാരുണ അന്ത്യം. ഇന്ന് പൊതു സ്മാശാനത്തില്‍ പാപ്പുവിന്റെ സംസ്‌കാരം നടക്കും. ഇതേസമയം രാജേശ്വരി പാപ്പുവിന്റെ മൃതദേഹം കാണാന്‍ എത്തില്ലെന്നാണ് പറഞ്ഞത്.
Next Story

RELATED STORIES

Share it