Flash News

എസ്ഡിപിഐ നേതാവ് ഒ അലിയാര്‍ അന്തരിച്ചു

എസ്ഡിപിഐ നേതാവ് ഒ അലിയാര്‍ അന്തരിച്ചു
X


പെരുമ്പാവൂര്‍: എസ്ഡിപിഐ സംസ്ഥാന സമിതി അംഗം പെരുമ്പാവൂര്‍ പാറപ്പുറം നാണിയത്താന്‍ വീട്ടില്‍ ഒ അലിയാര്‍(69) അന്തരിച്ചു. രാത്രി 12 മണിയോടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 3 വര്‍ഷക്കാലമായി അസുഖബാധിതനായിരുന്നു. കബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് കണ്ടന്തറ ജമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.
മെക്കയുടെ സ്ഥാപക നേതാവ്,  എസ്ഡിറ്റിയു സംസ്ഥാന വൈസ് പ്രസിഡന്റ്, മുസ്‌ലിം യൂത്ത്‌ലീഗ് എറണാകുളം ജില്ലാ പ്രഥമ ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.  കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച അദ്ദേഹം, 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
Next Story

RELATED STORIES

Share it