ഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
മുംബൈ: ഏഴാം തോല്‍വിക്കു പിന്നാലെ മുംബൈ ഇന്ത്യന്‍സിന് അടുത്ത തിരിച്ചടി. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 25 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഇന്ത്യന്‍സിന്റെ ടീമിലുണ്ടായിരുന്ന എല്ലാ താരങ്ങളും മാച്ച് ഫീയുടെ 25 ശതമാനമോ, ആറു ലക്ഷം രൂപയോ പിഴയായി അടയ്‌ക്കേണ്ടിവരും. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ താരത്തിനും ശിക്ഷാ നടപടിയില്‍ യാതൊരു ഇളവും നല്‍കിയിട്ടില്ല.
ഇതു രണ്ടാം തവണയാണ് ഐപിഎല്ലിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പാണ്ഡ്യയ്‌ക്കെതിരെ നടപടിയെടുക്കുന്നത്. പത്തു മത്സരങ്ങളില്‍ ഏഴും തോറ്റ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. ആറു പോയിന്റാണ് സീസണില്‍ ഇതുവരെ മുംബൈ ഇന്ത്യന്‍സിനു നേടാന്‍ സാധിച്ചത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറിലാണ് ലക്‌നൗ മറികടന്നത്.
RELATED STORIES
സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും
15 May 2024 5:15 PM GMTകരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
15 May 2024 5:11 PM GMTപ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി
15 May 2024 5:08 PM GMTഅഭയക്കൊലക്കേസ് പ്രതി ഫാദര്‍ തോമസ് എം കോട്ടൂരിന്റെ പെന്ഷന് പൂര്‍ണമായി ...
15 May 2024 4:45 PM GMTകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍
15 May 2024 4:20 PM GMTസ്ലോവാക്യന്‍ പ്രധാനമന്ത്രിക്കുനേരെ വധശ്രമം; ഗുരുതര പരിക്ക്
15 May 2024 4:12 PM GMT