വൈഎസ്ആര്‍ കോണ്‍ഗ്രസ് തലവന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു; പ്രതി പിടിയില്‍വിശാഖപട്ടണം: ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തലവനുമായ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ച് കാന്റീന്‍ ജീവനക്കാരനായ യുവാവാണ് ഇദ്ദേഹത്തെ കുത്തിയത്. ഇടതു കൈയ്യിന്റെ ഷോല്‍ഡറിന് താഴെയാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തേറ്റത്. പരിക്ക് സാരമുള്ളതല്ലെന്ന് വൈഎസ്ആര്‍ വൃത്തങ്ങള്‍ അറിയിച്ചു. സെല്‍ഫിയെടുക്കാനെന്ന വ്യാജേന അടുത്ത് കൂടിയാണ് ആക്രമണം നടന്നത്. അക്രമിയെ സംഭവസ്ഥലത്ത് നിന്ന് തന്നെ പൊലീസ് പിടികൂടി. മതിയായ സുരക്ഷാ പരിശോധനകളില്ലാതെയാണ് ഇയാളെ റെഡ്ഡിക്കടുത്തേക്ക് കടത്തിവിട്ടതെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
മൂര്‍ച്ചയേറിയ വസ്തുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സെല്‍ഫിയെടുക്കുന്നതിനിടെ അടുത്ത തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ 160 നിയമസഭ സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് ജയിക്കുമോയെന്ന് പ്രതി ചോദിച്ചിരുന്നു. ഇതിന് ശേഷം മുഖാമുഖം നിന്നാണ് റെഡ്ഡിയെ ഇയാള്‍ ആക്രമിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top