- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിന്നിലേക്ക് നടന്നു വന്നൊരാ യാത്രയെ കുറിച്ച്
നീണ്ട ഒരു കൊല്ലത്തെ വേര്‍പിരിയലിനു ശേഷം ഇരുവരും ‘കാണാതെ കണ്ടിട്ട് ‘ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഹാദിയയുമായുള്ള വിവാഹത്തെത്തുടര്‍ന്നുള്ള നിയമ പോരാട്ടത്തിന്റെ നാള്‍ വഴികള്‍ വികാരനിര്‍ഭരമായി വിവരിച്ച് ഫേസ്ബുക്കില്‍ ഷെഫിന്‍ജഹാന്റെ സുദീര്‍ഘമായ കുറിപ്പ്.
നീണ്ട ഒരു കൊല്ലത്തെ വേര്‍പിരിയലിനു ശേഷം ഇരുവരും 'കാണാതെ കണ്ടിട്ട് 'ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഹാദിയയുമായുള്ള വിവാഹത്തെത്തുടര്‍ന്നുള്ള നിയമ പോരാട്ടത്തിന്റെ നാള്‍ വഴികള്‍ വികാരനിര്‍ഭരമായി വിവരിച്ച് ഫേസ്ബുക്കില്‍ ഷെഫിന്‍ജഹാന്റെ സുദീര്‍ഘമായ കുറിപ്പ്.
'നിന്നിലേക്ക് നടന്നു വന്നൊരാ യാത്രയെ കുറിച്ച് എന്ന പലപ്പോഴും എഴുതണമെന്നു തീരുമാനിച്ചി'രുന്നുവെങ്കിലും സാധിച്ചില്ല, എന്ന മുഖവുരയോടെ ഹാദിയയ്ക്ക് എഴുതിയ കുറിപ്പില്‍ വീട്ടു തടങ്കലില്‍ നിന്ന് സുപ്രീം കോടതിയില്‍ ഹാദിയയെ കൊണ്ടെത്തിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്നകാര്യങ്ങളാണ് ഷെഫിന്‍ വിവരിക്കുന്നത് :
ഷെഫിന്‍ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ഹാദിയാ ഒരു വര്‍ഷം പിന്നിടുകയാണ്.,
നീണ്ട ഒരു കൊല്ലത്തെ നിയമ പോരാട്ടത്തിനും,
വേര്‍പിരിയലിനും ശേഷം നമ്മളിരുവരും കാണാതെ കണ്ടിട്ട്.,
നിന്നിലേക്ക് നടന്നു വന്നൊരാ യാത്രയെ കുറിച്ച് പലപ്പോഴും എഴുതണമെന്നു തീരുമാനിച്ചതാ., പക്ഷെ സാധിച്ചില്ല., എന്നാല്‍ ഇന്ന് ഒരു കൊല്ലം പൂര്‍ത്തിയാകുന്ന ഈ ഘട്ടത്തില്‍ നിനക്കായി ഞാനത് എഴുതുകയാണ്.,
നീണ്ട ഒരു കൊല്ലത്തെ നിയമ പോരാട്ടം വേണ്ടി വന്നു നമ്മളിരുവരും ഒന്നിക്കുവാന്‍, വിവിധങ്ങളായ സംഘടനകളുടെ ഒറ്റക്കും കൂട്ടായുമുള്ള വ്യത്യസ്ത സമരങ്ങള്‍, മുസ്ലിം സംഘടനകളുടെ ഹൈക്കോടതി മാര്‍ച്ച്, പോപുലര്‍ ഫ്രണ്ടിന്റെ നിയമ സഹായം, പൊതു ജനങ്ങളുടെ കയ്യഴിച്ചുള്ള സാമ്പത്തിക സഹായം, പ്രിയ സഹോദരന്മാരുടെ
സമര്‍പ്പണ മനോഭാവം, ഉമ്മമാരുടെ കണ്ഠമിടറിയ പ്രാര്‍ത്ഥനകള്‍ .., അങ്ങനെയങ്ങനെ ഒട്ടനവധി ഘടകങ്ങളാണ് നാം ഇരുവരുടെയും കൂടി ചേരലിനു വഴിയൊരുക്കിയത്.,
അല്‍ഹംദുലില്ലാഹ്.,
അനേകം സംഭവ വികാസങ്ങള്‍ പറയാനുണ്ടെങ്കിലും.,
വീട്ടു തടവില്‍ നിന്ന് സുപ്രീം കോടതിയില്‍ നിന്നെ കൊണ്ടെത്തിക്കുമ്പോള്‍ എനിക്ക് നേരിടേണ്ടി വന്നത് മാത്രമാണ് ഞാന്‍ ഇവിടെ എഴുതുന്നത്, ബാക്കിയൊക്കെ നമ്മുടെ പുസ്തകത്തില്‍ ഉണ്ടാവും ഇന്‍ഷാ അല്ലാഹ്.,
നവംബര്‍ 25 നു നിന്നെ വൈക്കത്ത് നിന്നും സുപ്രീം കോടതിയിലേക്ക് കൊണ്ട് വരുമെന്ന് അറിഞ്ഞെങ്കിലും ഉള്ളില്‍ തീ ആയിരിന്നു.,
സര്‍വ്വ തന്ത്രങ്ങളും പയറ്റി നിനക്ക് മുന്നില്‍ പരാജിതരായ സംഘ പരിവാരം എങ്ങനെയും നിന്റെ ശബ്ദം സുപ്രീം കോടതിയില്‍ എത്താതിരിക്കാനുള്ള
എല്ലാ വഴികളും നോക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു.,
നവംബര്‍ 25 ന് രാവിലെ തന്നെ, കോഴിക്കോട്ടെ യൂണിറ്റി ഹൗസില്‍ സംഘടനാ PRO സാദിക്ക് സാഹിബിന്റെ ഓഫീസ് മുറിയില്‍ ടീവിയും ഓണ്‍ ചെയ്തു വാര്‍ത്താ ചാനലുകള്‍ മാറ്റി മാറ്റി നീ വരുന്നതും കാത്തു ഞാനിങ്ങനെ അക്ഷമനായി ഇരുന്നു., അത്യധികം ആകാംഷയോടെ വാര്‍ത്താ ചാനലുകള്‍ കണ്ടിരുന്ന എന്നെ പ്രിയ സഹോദരന്മാര്‍ മാറി മാറി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.,
ളുഹര്‍ നമസ്‌കരിക്കാന്‍ പോകുമ്പോഴും നാഥനോടുള്ള പ്രാര്‍ത്ഥന യാതൊരു അപകടവും കൂടാതെ അവളെ സുപ്രീം കോടതിയില്‍ എത്തിക്കണേ എന്നായിരുന്നു.,
നമസ്‌കാരാനന്തരം വീണ്ടും വാര്‍ത്താ ചാനലുകളിലേക്ക് കണ്ണും നട്ട്
നിന്നെയും തിരഞ്ഞു ഞാനിങ്ങനെ ഇരിന്നു.,
ടീവിയിലേക്ക് കണ്ണും നട്ട് നോക്കിയിരിക്കുമ്പോള്‍ എപ്പഴോ ഒരു കറുത്ത ഹിജാബണിഞ്ഞ നന്നേ ക്ഷീണിച്ചിരിക്കുന്നൊരു മുഖം പോലീസ് ജീപ്പിലേക്ക് കയറുന്നത് മിന്നല്‍ പോലെ ഞാന്‍ കണ്ടു.,
പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം പ്രക്ഷുബ്ധമായിരിന്നു എന്റെ മനസ്സ്,
നിന്റെ അചഞ്ചലമായ വിശ്വാസത്തിനു സംഘ പരിവാരത്തിനു ഒരു കോട്ടവും തട്ടിക്കാന്‍ സാധിച്ചിട്ടില്ലെന്ന തിരിച്ചറിവ്.,
ഇടതടവില്ലാതെ നാഥനെ സ്തുതിക്കുകയായിരിന്നു.,
അല്‍ഹംദുലില്ലാഹ്, സുമ്മ അല്‍ഹംദുലില്ലാഹ്.,
പിന്നീടുള്ള ഓരോ നിമിഷവും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതായിരിന്നു, നിന്നെയും വഹിച്ചുള്ള പോലീസ് വാഹനം റോഡിലൂടെ സഞ്ചരിക്കുന്ന ഓരോ നിമിഷവും എന്നിലുണ്ടാക്കിയ ടെന്‍ഷന്‍., ഹോ..!!
നെടുമ്പാശ്ശേരിയില്‍ നിന്നെയും കൊണ്ട് പോലീസ് വാഹനം കയറിയപ്പോള്‍ അല്പം ആശ്വാസം ലഭിച്ചെങ്കിലും പ്രാര്‍ത്ഥന കൈവിട്ടില്ല,
അടച്ചിട്ട പോലീസ് ജീപ്പിനുള്ളിലെ ഗ്യാപ്പിലൂടെ ക്യാമറ കണ്ണുകള്‍ക്ക് ഒപ്പിയെടുക്കാന്‍ പാകത്തില്‍ വളരെ സൗമ്യതയോടെയും എന്നാല്‍ അത്യധികം വിപ്ലവ വീര്യത്തോടും നീ പറഞ്ഞു തീര്‍ത്ത ആ വാക്കുകള്‍
നിറകണ്ണുകളോടെ, കയ്യും കെട്ടി ഞാന്‍ കേട്ട് നിന്നു.,
കണ്ണുനീര്‍ തുള്ളികള്‍ ധാര ധാരയായി നിലത്തു വീഴുമ്പോള്‍ എപ്പോഴോ എന്നിലേക്ക് നോക്കിയ പ്രിയ സഹോദരന്മാരോട് എന്റെ മനസ്സ് സംസാരിക്കുന്നുണ്ടായിരുന്നു.,
നിങ്ങള് കണ്ടില്ലേ ആ വിപ്ലവ വീര്യം.,
ഇതിനു വേണ്ടി മാത്രമാണ് ഞാന്‍ കാത്തിരുന്നത്.,
മാധ്യമങ്ങള്‍ പടച്ചുണ്ടാക്കിയ കള്ളക്കഥകള്‍ പൊളിച്ചടുക്കിയ നിമിഷം.,
ഷെഫിന്‍ ജഹാന്‍ എന്റെ ഹസ്ബന്‍ഡ് ആണ്.,
ആരുമെന്നെ നിര്‍ബന്ധിച്ചു മതം മാറ്റിയതല്ല.,
എന്റെ സ്വന്തം ഇഷ്ട പ്രകാരമാണ് ഞാന്‍ ഷെഫിനെ വിവാഹം കഴിച്ചത്. എനിക്ക് നീതി കിട്ടണം.,
എയര്‍ പോര്‍ട്ടിന് പുറത്തെ തിക്കിനും തിരക്കിനുമിടയില്‍ അലറി കൊണ്ട്
നീ വിളിച്ചു പറഞ്ഞത് ഇപ്പോഴുമീ കാതിലിങ്ങനെ അലയടിക്കുന്നുണ്ട്.,
ഇത് കൂടി കേട്ടപ്പോള്‍ .,
എന്ത് കൊണ്ടാവും നീ കറുത്ത ഹിജാബ് തന്നെ അണിഞ്ഞതെന്നു ഒരുപാടൊന്നും എനിക്ക് ചിന്തിക്കേണ്ടി വന്നില്ല.
രാജ്യത്തെ പാര്‍ശ്വവല്‍കൃത ജനതയോടുള്ള ഐക്യം തന്നെയാവണം നിന്നെ കറുത്ത ഹിജാബ് ധരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് എനിക്കുറപ്പുണ്ട്. പിന്നാക്ക ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ സ്വപ്നം കാണുന്നവന്റെ പെണ്ണ് കറുപ്പ് ഹിജാബല്ലാതെ പിന്നെന്ത് കളറാണ് ആ സാഹചര്യത്തില്‍ ഇടുക.
കേരള ഹൗസില്‍ സുരക്ഷിതയായി നീ എത്തി എന്നറിഞ്ഞത് മുതല്‍ ഡല്‍ഹിയില്‍ എത്തിച്ചേരാനുള്ള വെപ്രാളത്തില്‍ ആയിരിന്നു ഞാന്‍..,
ഞാനും നസീര്‍ വക്കീലും, ഷെരീഫ് വക്കീലും ഒരുമിച്ചായിരുന്നു ഡല്‍ഹിയിലേക്ക് വിമാനം കയറിയത്.
യാത്രയിലുടനീളം ഷെരീഫ് വക്കീല്‍ കേസ് പഠനത്തില്‍ തന്നെ വ്യാപൃതനായിരിന്നു, വളരെ കുറച്ചു മാത്രം സംസാരിക്കുന്ന സൗമ്യനായ വക്കീല്‍ ഹാദിയ കേസിനു വേണ്ടിയെടുത്ത എഫേര്‍ട്ട് ചെറുതല്ല.,
ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന ആ ദിവസം തന്നെ ഞങ്ങള്‍ മൂന്നു പേരും അഡ്വ.ഹാരീസ് ബീരാനോടൊപ്പം കപില്‍ സിബല്‍ സാറിനെ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയി സന്ദര്‍ശിച്ചു.,
ഡല്‍ഹിയില്‍ വിമാനമിറങ്ങിയത് മുതല്‍ നിന്നെ നാളെ കോടതി മുറിയില്‍ കാണാമെന്ന പ്രതീക്ഷയില്‍ മാത്രമായിരിന്നു ഞാന്‍.,
അങ്ങനെ വിധി നിര്‍ണ്ണയ ദിവസം.,
പത്തു മണിക്ക് തന്നെ നിരവധി സുരക്ഷാ പരിശോധനനകള്‍ക്ക് ശേഷം സുപ്രീം കോടതിയുടെ ഉള്ളില്‍ പ്രവേശിച്ചു.,
നന്നേ ടെന്‍ഷന്‍ ഉണ്ടായിരിന്നു.,
വിമാനത്താവളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയ സ്ഥിതിക്ക്, സംഘികള്‍ എന്ത് തരാം താഴ്ന്ന കളികളും കളിക്കുമെന്ന് എനിക്കുറപ്പായിരുന്നു.
ഇത്രയൊക്കെ പരീക്ഷണങ്ങള്‍ക്ക് നടുവിലും നാഥന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ ചെറുതല്ലെന്നു കൃത്യമായി അറിയാവുന്നത് കൊണ്ട്, നോമ്പുകാരനായി തന്നെയാണ് കോടതി മുറിക്കുള്ളെിലേക്ക് കയറിയത്.,
മാധ്യമ പ്രവര്‍ത്തകരാലും, വക്കീലന്മാരാലും തിങ്ങിനിറഞ്ഞ ഗാലറിയിലേക്ക് കലങ്ങിമറിയുന്ന ചിന്തകളാല്‍ ഞാന്‍ കയറി ചെന്നു,
ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദിയെ സ്വീകരിക്കും പോലെ സംഘ പരിവാറിന് ഓശാന പാടുന്ന വലതു പക്ഷ മാധ്യമ കൂട്ടമെന്നെ സ്വീകരിച്ചാനയിച്ചിരുത്തി.,
തൊട്ടടുത്തിരുന്ന മാധ്യമ പ്രവര്‍ത്തകയുടെ നോട്ട് പാഡില്‍ ലവ് ജിഹാദെന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ തലക്കെട്ട് എഴുതി അവരിങ്ങനെ കാത്തിരിക്കുമ്പോള്‍ ഉള്ളില്‍ ചിരിയാണ് വന്നത്.,
ഹാദിയെ കാണാനുള്ള, കേള്‍ക്കാനുള്ള കാത്തിരിപ്പ് മൂന്നു മണിവരെ തുടരേണ്ടി വന്നു., ഇതിനിടയില്‍ മാധ്യമ പ്രവര്‍ത്തകരെന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നു എനിക്ക് ബോധ്യമായി,
ഉള്ളിലെ കൊടുങ്കാറ്റിനെ നിയന്ത്രണവിധേയമാക്കി,
അങ്ങേയറ്റം ശാന്തനായി, ഭാവ വ്യത്യാസമില്ലാതെ
നിന്നെയും കാത്തിങ്ങനെ പ്രാര്‍ത്ഥനാ നിരതനായി
കാത്തിരുന്നു.,
ഇടയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേഹ പരിശോധന നടത്താനായി പുറത്ത് വിളിച്ചു കൊണ്ട് പോയതിനാല്‍ ഇരുന്ന സീറ്റും നഷ്ടമായി.,
ഹാദിയ കോടതി മുറിക്കുള്ളില്‍ വരാനുള്ള ഏകദേശ സമയമായപ്പോള്‍ സംഘി മനോഭാവം പേറുന്ന ഒരു കൂട്ടം വക്കീലന്മാര്‍ എന്നില്‍ നിന്നും ഹാദിയെ മറക്കുന്നതിനായി എനിക്കഭിമുഖമായി മറഞ്ഞു വന്നു നിന്നു.,
ചീഫ് ജസ്റ്റിസ് വരുന്നതിനു സെക്കന്റുകള്‍ക്ക് മുന്നേ,നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഹാദിയ കോടതിക്കുള്ളില്‍ കയറി.,
ഉടന്‍ തന്നെ ചീഫ് ജസ്റ്റിസും, മറ്റു ജഡ്ജിമാരും അവരുടെ കസേരകളില്‍ എത്തി ചേര്‍ന്നു.,നന്നേ എത്തിപ്പിടിച്ചു നോക്കിയിട്ടും നിന്റെ ചുവന്ന ഹിജാബിന്റെ പിറകു വശം മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു.,
നിനക്കാണെങ്കില്‍ തിരിഞ്ഞു നോക്കാന്‍ പോലും പറ്റാത്ത വിധം പോലീസ് നിന്നെ വളഞ്ഞു നില്‍ക്കുന്നു..!
വാദ പ്രതിവാദങ്ങള്‍ക്കിടയില്‍ ആദ്യം നിന്നെ കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.,
അടച്ചിട്ട മുറിയില്‍ രഹസ്യമായി നിന്നെ കേള്‍ക്കണമെന്ന ചകഅ യുടെ വാദത്തിനു മേല്‍ രണ്ടു മണിക്കൂറോളം നീണ്ട വാദം കോടതിയില്‍ തുടരവേ., അന്നാദ്യമായി നിന്ന് കൊണ്ട് കണ്ണുകളാല്‍ ളുഹറും, അസറും നമസ്‌കരിച്ചു, നാഥനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.,
നമസ്‌കാരാനന്തരം പൊടുന്നനെ വനിതാ കമ്മീഷന്റെ വക്കീലും, കപില്‍ സിബലും, ഇന്ദിര ജയ്‌സിംഗിന്റേയുമൊക്കെ ഉയര്‍ത്തിയ ശക്തമായ വാദങ്ങള്‍ക്കൊടുവില്‍ കോടതി ഹാദിയെ കേള്‍ക്കാന്‍ തയ്യാറായി.,
വെപ്രാളത്തില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞു നീ കോടതിയുടെ അനിഷ്ടം നേടിയെടുക്കുമെന്ന് നന്നായി ഭയപ്പെട്ടിരുന്നു.,
അക്ഷരാര്‍ത്ഥത്തില്‍ എന്നെയുള്‍പ്പടെ അവിടെ കൂടിയ മുഴുവന്‍ ആളുകളെയും അമ്പരിപ്പിച്ചു കൊണ്ട് നീ സംസാരിച്ചു തുടങ്ങിയത് എത്ര കൃത്യമായാണ്.,
ഭാവിയെ കുറിച്ചുള്ള നിന്റെ സ്വപ്നമെന്താണെന്ന ജസ്റ്റിസ് ചന്ദ്രചൂടിന്റെ ചോദ്യത്തിന് മറുപടിയായി എനിക്ക് സ്വാതന്ത്ര്യവും, മോചനവുമാണ് വേണ്ടത് എന്ന് നീ പറഞ്ഞു വെക്കുമ്പോള്‍ എത്ര സുന്ദരമായ ഇസ്‌ലാമിനെയാണ് ആണ് നിന്റെ കൈകളില്‍ എത്തിയതെന്ന് ഓര്‍ത്ത് ഞാന്‍ അഭിമാനിച്ചു.
പഠന ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് പറഞ്ഞപ്പോഴും,അതെന്റെ ഭര്‍ത്താവ് നോക്കിക്കോളും എന്ന് പറയാന്‍ നീ കാണിച്ച തന്റേടം.,
ആര്‍ക്കൊപ്പമാണ് പോകാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിക്കുമ്പോഴൊക്കെയും എന്റെ ഭര്‍ത്താവിനൊപ്പം പോകണമെന്ന് നീ പറയുമ്പോള്‍ എത്ര സന്തോഷവാനായിരുന്നു ഞാനെന്നു നീ അറിഞ്ഞിരുന്നോ..?
എനിക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് നീ പറഞ്ഞയുടന്‍ സംഘ മിത്രങ്ങളായ മാധ്യമ പ്രവര്‍ത്തകരൊക്കെയും പിറു പിറുത്തു കൊണ്ട് കോടതിയുടെ ഗാലറി വിടുന്ന രംഗമാണ് ഞാന്‍ കണ്ടത്.,
വീട്ടു തടവില്‍ നിന്നും മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് വന്നപ്പോള്‍,
ആദ്യ ഘട്ടമെന്ന നിലയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നിന്നോട് പറയുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു എനിക്ക്.,
കോടതിയില്‍ നിന്നും പുറത്തേക്കു വരുമ്പോള്‍ പോലും അന്ന് നിന്നെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.,
നീ കോടതി മുറി വിട്ടയുടന്‍ നിന്റെ പുറകെ ഞാനും
ഓടി വന്നിരുന്നു., നിര്‍ഭാഗ്യവശാല്‍ എനിക്ക് നിന്നെ
കാണാന്‍ കഴിഞ്ഞില്ല.,
മുടി മുതല്‍ നഖം വരെ വിപ്ലവം നിറച്ചു.,
കോടതി മുറിക്കുള്ളില്‍ സംഘപരിവാര നാടകങ്ങളെ
ഒന്നാകെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ എന്തിനാണ് ചുവപ്പിനാല്‍ മൂടിയ ഹിജാബും, ചുരിദാറും അന്നേ ദിവസം നീ ധരിച്ചത്
എന്ന് ഞാന്‍ ചോദിക്കുന്നില്ല.,
കോടതിക്ക് മുന്നിലൂടെ യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ നിറ പുഞ്ചിരിയോടെ ചുവപ്പിനാല്‍ പൊതിഞ്ഞു നീ വരുന്നത് അസൂയയോടെ കണ്ടു നില്‍ക്കേണ്ടി വരുന്ന കാവിധാരികള്‍ക്ക്
ഇതില്‍ വലിയ പ്രഹരമെന്താണ്.,
ഹാദിയാ ഇനിയും ചിരിക്കുക നീ
യുദ്ധം ജയിച്ചവളായി,
RELATED STORIES
അതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMTഭര്‍ത്താവിന് കൂടുതല്‍ സ്നേഹം പൂച്ചയോട്; പൂച്ച ഇടക്കിടെ...
14 Dec 2024 2:27 AM GMTഅല്ലു അര്ജുന് ജയില്‍ മോചിതനായി(വീഡിയോ)
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMT