Cricket

ഏകദിന റാങ്കിങ്ങില്‍ ബാറ്റിങിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇന്ത്യക്കാര്‍

ഏകദിന റാങ്കിങ്ങില്‍ ബാറ്റിങിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലും ഇന്ത്യക്കാര്‍
X

ദുബയ്: ഐസിസി ഏകദിന റാങ്കിങില്‍ രോഹിത് ശര്‍മയ്ക്ക് നേട്ടം. ഏഷ്യാകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ താരം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത് രണ്ടാം തവണയാണ് രോഹിത് രണ്ടാം സ്ഥാനത്തെത്തുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നായകനായിരുന്ന രോഹിത ആകെ 317 റണ്‍സ് നേടിയതോടെയാണ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നത്.

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ ശിഖര്‍ ധവാന്‍ ഒമ്പതില്‍ നിന്നും അഞ്ചാം സ്ഥാനത്തെത്തി. 342 റണ്‍സ് ആയിരുന്നു ധവാന്‍ ഏഷ്യകപ്പില്‍ നേടിയത്. ഏഷ്യകപ്പില്‍ 10 വിക്കറ്റുമായി വിക്കറ്റ്‌വേട്ടയില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ജസ്പ്രീത് ബുമ്ര തന്നെയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം അഫ്ഗാനിസ്താന്റെ സൂപ്പര്‍ താരം റാഷിദ്ഖാന്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികില്‍ ഒന്നാം സ്ഥാനത്തെത്തി. ടൂര്‍ണമെന്റില്‍ ആകെ 10 വിക്കറ്റും 87 റണ്‍സുമാണ് റാഷിദിന്റെ സംഭാവന. ഇതാദ്യമായാണ് ഒരു അഫ്ഗാന്‍ താരം ഈ വിഭാഗത്തില്‍ ഒന്നാം റാങ്കിലെത്തുന്നത്. ബംഗ്ലാദേശ് ഓള്‍റണ്ടര്‍ ഷാക്കിബ് അല്‍ ഹസനെയാണ് റാഷിദ് പിന്തള്ളിയത്.
Next Story

RELATED STORIES

Share it