Parliament News

ട്രെയിനുകളില്‍ വൈ ഫൈ: ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ പരിശോധിച്ചുവരികയാണെന്ന് മന്ത്രി

ട്രെയിനുകളില്‍ വൈ ഫൈ: ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ പരിശോധിച്ചുവരികയാണെന്ന് മന്ത്രി
X

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ വൈ ഫൈ അധിഷ്ഠിത ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ബെന്നി ബെഹനാന്‍ എംപി ഉന്നയിച്ച ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. മുമ്പ് പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വഴി ഹൗറ രാജധാനി എക്‌സ്പ്രസ് ട്രെയിനുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കിയിരുന്നതായും ചെലവ് കൂടിയതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നെന്നും മന്ത്രി പറഞ്ഞു. 2019 നവംബര്‍ 26 വരെ 5463 സ്‌റ്റേഷനുകളില്‍ വൈഫൈ സേവനം നല്‍കിയിട്ടുണ്ട്. അനുയോജ്യമായ സാങ്കേതികവിദ്യ ലഭ്യമാവുന്ന മുറയ്ക്ക് നിശ്ചിത തുക ഈടാക്കി യാത്രക്കാര്‍ക്ക് വൈ ഫൈ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.




Next Story

RELATED STORIES

Share it