- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയിലേക്കുള്ള മലയാളികളുടെ മടക്കയാത്ര: നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് നിവേദനം
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിന്നു കേരളത്തിലേക്കു മടങ്ങേണ്ടി വന്ന മലയാളികളുടെ മടക്കയാത്രയ്ക്കു വേണ്ട നടപടികള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് വി കെ ശ്രീകണ്ഠന്‍ എംപി നിവേദനം നല്‍കി. ലക്ഷക്കണക്കിന് മലയാളികളാണ് ഇക്കാലയളവില്‍ കേരളത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണ്. റീ എന്‍ട്രി വിസയുടെ കാലാവധി പലരുടെയും കഴിഞ്ഞ സ്ഥിതിയിലാണ്. സൗദി സര്‍ക്കാര്‍ രണ്ടുതവണ റീ എന്‍ട്രി വിസയുടെ കാലാവധി നീട്ടി നല്‍കിയിരുന്നു.
സപ്തംബറില്‍ നീട്ടിനല്‍കിയ കാലാവധി കഴിഞ്ഞു. സൗദിയില്‍ തൊഴിലുടമകള്‍ക്ക് വിസാ കാലാവധി നീട്ടി നല്‍കാന്‍ കഴിയും. നീട്ടി നല്‍കലിന് വളരെയധികം സാമ്പത്തിക ചെലവ് ഉണ്ടാവുന്നതിനാല്‍ കുറഞ്ഞ ശമ്പളത്തിനു മറ്റ് ജീവനക്കാരെ നിയമിക്കുകയാണ്. ഇത് ഭൂരിഭാഗം പേരുടെയും ജോലി നഷ്ടത്തിന് കാരണമാവും. വന്ദേ ഭാരത് മിഷനിലൂടെ സൗദിയിലേക്ക് വിമാന സര്‍വ്വീസുകള്‍ തുടങ്ങണമെന്നും വി കെ ശ്രീകണ്ഠന്‍ എംപി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
Return of Malayalees to Saudi Arabia: Petition to External Affairs Minister seeking action
RELATED STORIES
കര്‍ണാടകയിലെ ഗംഗോല്ലിയില് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി...
13 Dec 2024 4:20 AM GMTവഖ്ഫ് പടച്ചോന്റെ സ്വത്തെന്ന് പി ജയരാജന്
13 Dec 2024 4:00 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന്‍ യുഎസ്-ഇസ്രായേല്‍ ശ്രമം:...
13 Dec 2024 3:48 AM GMTമകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ കുവൈത്തില്‍നിന്ന് എത്തി കൊന്ന് ...
13 Dec 2024 3:00 AM GMTസംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; യുവനടിയെ തട്ടിക്കൊണ്ടു...
13 Dec 2024 2:01 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)
13 Dec 2024 1:49 AM GMT