- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തോട്ടിപ്പണി: ബദല്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ ധനസഹായം
2013ല്‍ നിയമം മൂലം നിരോധിക്കപ്പെട്ടതാണെങ്കില്‍കൂടി രാജ്യത്തിപ്പോഴും തോട്ടിപ്പണി നിലനില്‍ക്കുന്നുണ്ട്. തോട്ടിപ്പണിക്ക് വേണ്ടി തൊഴിലാളികളെ കരാറിലേര്‍പ്പെടുത്തുന്നത് ജയില്‍ ശിക്ഷക്ക് പുറമെ അഞ്ച് മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴയുമുള്ള കുറ്റമാണ്.
ന്യൂഡല്‍ഹി: രാജ്യത്ത് തോട്ടിപ്പണി നിരോധിച്ചതാണെങ്കിലും അതിപ്പോഴും തുടരുന്നുണ്ടെന്നും അതിനു ബദല്‍ മാര്‍ഗം ആവിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേക ധനസഹായം നല്‍കുമെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗെഹ്ലോട് ലോകസഭയില്‍ ടി എന്‍ പ്രതാപന്‍ എം പിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി.
2013ല്‍ നിയമം മൂലം നിരോധിക്കപ്പെട്ടതാണെങ്കില്‍കൂടി രാജ്യത്തിപ്പോഴും തോട്ടിപ്പണി നിലനില്‍ക്കുന്നുണ്ട്. തോട്ടിപ്പണിക്ക് വേണ്ടി തൊഴിലാളികളെ കരാറിലേര്‍പ്പെടുത്തുന്നത് ജയില്‍ ശിക്ഷക്ക് പുറമെ അഞ്ച് മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴയുമുള്ള കുറ്റമാണ്.
രാജ്യത്ത് നിലവില്‍ എത്ര ആളുകള്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നതിനെ പറ്റി കേന്ദ്രത്തിന്റെ പക്കല്‍ കണക്കുകളില്ല. സംസ്ഥാനങ്ങളുടെ സാമൂഹ്യ നീതി വകുപ്പ് ലഭ്യമാക്കുന്ന കണക്കുകള്‍ പ്രകാരം 56,595 ആളുകള്‍ ഈ ജോലി ചെയ്യുന്നു. അതില്‍ 31,000ത്തില്‍ അധികം ആളുകള്‍ ഉത്തര്‍ പ്രാദേശിലാണ്. 7,000ത്തില്‍ അധികം ആളുകള്‍ മഹാരാഷ്ട്രയിലുണ്ട്. കേരളത്തില്‍ 600 പേരുണ്ട്.
മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 776 ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലും തമിഴ്‌നാട്ടിലുമാണ് കൂടുതല്‍. എന്നാല്‍ 444 ആളുകള്‍ക്ക് മാത്രമാണ് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തതെന്നും മറുപടിയിലുണ്ട്.
കേന്ദ്ര സഫായി കര്‍മചാരി ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വഴി 50 രൂപ വരെയുള്ള ധനസഹായം ശുചീകരണോപകരണങ്ങള്‍ വാങ്ങുന്നതിനായി നല്‍കുമെന്നും സ്വച്ച് ഭാരത അഭിയാന്‍ അടക്കമുള്ള പദ്ധതികളിലൂടെ ഈ വിഷയം പരിപൂര്‍ണ്ണമായി പരിഹരിക്കാനാകുമെന്നും ടി എന്‍ പ്രതാപന് നല്‍കിയ മറുപടിയിലുണ്ട്.
RELATED STORIES
വി ടി രാജശേഖര്: ജാതി മേധാവിത്വത്തിനും ചൂഷണങ്ങള്ക്കുമെതിരേ ജീവിതം...
10 Dec 2024 2:01 PM GMTമാവേലിക്കര സ്വദേശി നോയിഡയില് ആത്മഹത്യ ചെയ്തു
9 Dec 2024 9:18 AM GMTനെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വര്ഷ വിദ്യാര്ഥിനി ജീവനൊടുക്കി
8 Dec 2024 11:13 AM GMTഹേമ കമ്മിറ്റി റിപോര്ട്ട്: ഒഴിവാക്കിയ ഭാഗം പുറത്തുവിടുന്നതില് ഇന്ന്...
7 Dec 2024 7:48 AM GMTനവീന് ബാബുവിന്റെത് തൂങ്ങിമരണം തന്നെ; പോസ്റ്റ് മോര്ട്ടം റിപോര്ട്ട്
7 Dec 2024 5:36 AM GMTബസുകള്ക്കിടയില് കുടുങ്ങി യുവാവ് മരിച്ചു
6 Dec 2024 11:33 AM GMT