Videos

ജയിലിലെ കൊല: 9 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

X

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധിക്കുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടായതോടെ ജനം നട്ടംതിരിയുമെന്ന കാര്യം ഉറപ്പായി. പെട്രോളിനും ഡീസലിനും അധിക സെസ് ഈടാക്കുമെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. റോഡ് സെസ്സും എക്‌സൈസ് തീരുവയും ഒരുരൂപ വീതം അധികമായി ഈടാക്കും. ഇതോടെ പെട്രോളിനും ഡീസലിനും രണ്ടുരൂപ വര്‍ധിക്കും. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതുമുതല്‍ ഇന്ധനവില നിരന്തമായി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

രണ്ടാം മോദി സര്‍ക്കാരും ഇതേ നില തുടരുമെന്നാണ് ആദ്യ ബജറ്റില്‍നിന്നും വ്യക്തമാവുന്നത്. ഇന്ധനവില വര്‍ധിക്കുന്നത് വിപണിയില്‍ പ്രതിഫലിക്കുന്നതോടെ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലയിലും വര്‍ധനവിന്റെ പ്രഹരമുണ്ടാവും. ഇന്ധന വിലവര്‍ധന ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ബസ്, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യമുയരും. കുടുംബബജറ്റുകള്‍ താളം തെറ്റുന്നത് ജനജീവിതം ദുഷ്‌കരമാക്കും. ഇന്ധനവിലയുടെ പേരില്‍ ചരക്കുനീക്കത്തിന്റെ ചെലവും വര്‍ധിക്കും. ഇതോടെ നിത്യോപയോഗ സാധനങ്ങളുടെയെല്ലാം വിലയും കുതിച്ചുയരും. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തിക്കുന്ന പച്ചക്കറിയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്ക് വ്യാപാരികള്‍ വില കുത്തനെ ഉയര്‍ത്താനും സാധ്യതയുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു.

സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10ല്‍നിന്ന് 12.5 ശതമാനമായാണ് പരിഷ്‌കരിക്കുന്നത്. ഇതോടെ സ്വര്‍ണത്തിനും രത്‌നത്തിനും വിലകൂടും. ഉയര്‍ന്ന വരുമാനത്തിനും നികുതി കൂടും. രണ്ടുകോടി മുതല്‍ അഞ്ചുകോടി വരെ വരുമാനക്കാര്‍ക്കു മൂന്നുശതമാനം സര്‍ച്ചാര്‍ജ്. അഞ്ചുകോടിക്കു മുകളില്‍ ഏഴുശതമാനം വര്‍ധന. അതേസമയം, വില കുറയുന്ന വസ്തുക്കളുടെ പട്ടികയില്‍ ജനങ്ങള്‍ക്ക് കാര്യമായി പ്രയോജനം ചെയ്യുന്നതും നിത്യോന ഉപയോഗിക്കുന്നതുമായ വസ്തുക്കളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. വൈദ്യുതി ഉപകരണങ്ങള്‍ക്കും വൈദ്യുതി വാഹനങ്ങള്‍ക്കും കൃത്രിമ വൃക്കയുടെ അസംസ്‌കൃത വസ്തുക്കള്‍ക്കും വില കുറയുമെന്നാണ് ബജറ്റ് നിര്‍ദേശങ്ങളില്‍ പറയുന്നത്.

Next Story

RELATED STORIES

Share it