വയനാട് കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ വന്‍തീപ്പിടിത്തം; ആളപായമില്ല

കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ 'വെര്‍ഗോ എക്‌സ്‌പോര്‍ട്‌സ്' എന്ന സ്‌പോഞ്ച് നിര്‍മാണ യൂനിറ്റിലാണ് തീപ്പിടിത്തമുണ്ടായത്.

വയനാട് കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ വന്‍തീപ്പിടിത്തം; ആളപായമില്ല

കല്‍പ്പറ്റ: വയനാട്ടിലെ കിന്‍ഫ്രയുടെ വ്യവസായപാര്‍ക്കില്‍ വന്‍തീപ്പിടിത്തം. കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ 'വെര്‍ഗോ എക്‌സ്‌പോര്‍ട്‌സ്' എന്ന സ്‌പോഞ്ച് നിര്‍മാണ യൂനിറ്റിലാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 8.45 ഓടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സൂചന. സ്‌പോഞ്ച് കയറ്റിക്കൊണ്ടിരുന്ന രണ്ട് ലോറികള്‍ തീപ്പിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു.

തീ പടര്‍ന്നുപിടിക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ ആളപായമുണ്ടായില്ല. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, താമരശ്ശേരി, മുക്കം, നരിക്കുനി തുടങ്ങിയ സ്ഥലങ്ങളിലെ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്. രാത്രി പത്തരയോടെയാണ് തീ നിയന്ത്രണവിധേയമായത്. 8 കോടിയുടെ നാശനഷ്ടം കണക്കാക്കുന്നു. ദേശീയപാതയുടെ സമീപത്താണ് കിന്‍ഫ്ര വ്യവസായപാര്‍ക്ക് സ്ഥിതിചെയ്യുന്നത്.

RELATED STORIES

Share it
Top