ചതി സ്വഭാവത്തില്‍ അലിഞ്ഞ് ചേര്‍ന്ന മോദി: വീണ്ടും വൈറലായി ദിവ്യ സ്പന്ദനയുടെ ട്വീറ്റ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വീണ്ടും കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. ചതി സ്വഭാവത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് എന്ന സിനിമാ ഡയലോഗാണ് ഇത്തവണ മോദിക്കെതിരേ ദിവ്യ ഉപയോഗിച്ചിരിക്കുന്നത്.ആമിര്‍ ഖാന്‍ ചിത്രമായ തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ ഡയലോഗാണ് ചതി സ്വഭാവത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് അല്ലേ എന്ന ചോദ്യം.റഫാല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനു വേണ്ടി മോദി ഒഴിവാക്കിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് പ്രധാനമന്ത്രിയോട് ചോദിക്കുന്നതായി കാണിച്ചാണ് ദിവ്യ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. ട്വീറ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്. നേരത്തെ മോദിയുടെ മുഖത്ത് ചോര്‍ എന്നെഴുതിയ ചിത്രം ട്വീറ്റ് ചെയ്ത ദിവ്യക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു.

RELATED STORIES

Share it
Top