യുവേഫ നാഷന്‍സ് ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; തുടക്കം ഫ്രാന്‍സ്-ജര്‍മനി പോരാട്ടത്തിലൂടെ


മ്യൂണിക്: നിലവിലെ ലോകകപ്പ് ചാംപ്യന്‍മാരായ ഫ്രാന്‍സും 2014ലെ ജേതാക്കളായ ജര്‍മനിയും തമ്മിലുള്ള മല്‍സരത്തോടെ ലോകത്താദ്യമായെത്തിയ യുവേഫ ചാംപ്യന്‍സ് ലീഗിന് ഇന്നു അല്ലിയന്‍ അറീനയില്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും. മല്‍സരം ഇന്ന് രാത്രി 12.15 മുതല്‍ സേണി ടെന്‍ 2വില്‍ തല്‍സമയം ലഭ്യമാവും.
മൂന്നുതവണ യൂറോ കപ്പ് ചാംപ്യന്‍മാരായ ജര്‍മനിയും രണ്ടുതവണ ചാംപ്യന്‍മരായ ഫ്രാന്‍സും തമ്മിലുള്ള ആദ്യ മല്‍സരം തന്നെ ലീഗിന്റെ മാറ്റ് കൂട്ടും. 2018 റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തുപോയതിന്റെ നാണക്കേടില്‍ നിന്നും ജര്‍മനിക്ക തലയുയര്‍ത്തണമെങ്കില്‍ കപ്പെടുത്ത ഫ്രഞ്ചിനോട് ജയിക്കണം. മെക്‌സിക്കോയോടും ദക്ഷിണ കൊറിയയോടും ഗോളുകള്‍ തിരിച്ചടിക്കാതെയാണ് ലോകകപ്പ് ഗ്രൂപ്പ്ഘട്ടത്തില്‍ നിന്നു ജര്‍മനി പുറത്തായത്. എന്നാല്‍, മികച്ച ഫോര്‍മേഷനും താരങ്ങളുടെ ഫോമും കൈമുതലായ ഫ്രാന്‍സിന് വിജയകിരീടം ചൂടിയതിന്റെ അഹങ്കാരം മാത്രമേയുള്ളു. ജര്‍മനിയുടെ അന്താരാഷ്ട്രതാരം മസുദ് ഓസിലിനെ പോലുള്ള താരങ്ങളുടെ വിടവാങ്ങലും കളിയുടെ ഗതിയെ സാരമായി ബാധിക്കും.
ചരിത്രത്തില്‍ രണ്ടുതവണ ലോകകപ്പുയര്‍ത്തിയ ഫ്രാന്‍സിന് ജര്‍മനിയുമായി നടത്തിയ മല്‍സരങ്ങളിലെല്ലാം ആധിപത്യം നേടാന്‍ സാധിച്ചിരുന്നു. പ്രത്യേകിച്ച് യുവേഫ ചാംപ്യന്‍സ് മല്‍സരങ്ങള്‍. നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലില്‍ ജയം ഫ്രഞ്ച് ക്യാംപിനാണ് കൂടുതലുള്ളത്. അക്കാരണങ്ങള്‍ കൊണ്ട് തന്നെ ജോച്ചിം ലോയുടെ ജര്‍മനി ദിദിയര്‍ ദെഷാംപ്‌സിന്റെ ഫ്രഞ്ച് പടയുമായി കൂടുതല്‍ കരുത്തോടെയാവും ഇന്ന് പൊരുതാനിറങ്ങുക. ഫ്രാന്‍സ് നടത്തിയ ജര്‍മന്‍ പര്യടനത്തിലെ അവസാന നാലുമല്‍സരങ്ങളില്‍ മുന്നെണ്ണത്തിലും വിജയം ഫ്രഞ്ച് പടയ്‌ക്കൊപ്പമായിരുന്നു. ഒന്ന് സമനിലയിലും അവസാനിച്ചു. സന്നാഹ മല്‍സരമുള്‍പ്പെടെ ഇതുവരെ കളിച്ച 29 മല്‍സരങ്ങളിലും കൂടുതല്‍ ജയം ഫ്രാന്‍സിനാണെന്നതും ശ്രദ്ധേയമാണ്. 38 ഗോളുകള്‍ അന്താരാഷ്ട്ര കളികളില്‍ നിന്നായി സമ്പാദിച്ച തോമസ് മുള്ളര്‍ തന്നെയാണ് ജര്‍മനിയുടെ കുന്തമുന. അതേസമയം, എംബാപെയുടെ മികച്ച ഫേം മുതലെടുക്കാനായിരിക്കും ഫ്രഞ്ച് പട ശ്രമിക്കുക. ഫ്രാന്‍സുമായി കളിച്ച അവസാന കളികളില്‍ രണ്ടുഗോളുകള്‍ വീതമാണ് ജര്‍മനി വഴങ്ങിയത്. ഹോളണ്ടാണ് ഗ്രുപ്പിലെ മറ്റൊരു ടീം.
ഫ്രാന്‍സ് ലൈനപ്പ്:
റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ് നിരത്തിയ അതേ താരങ്ങളെ തന്നെയാകും ദഷാംപ്‌സ് പ്രയോഗിക്കുക. എംബാപ്പെ, ജിറൗഡ്, ഗ്രീസ്മാന്‍ ത്രയങ്ങളെ ഒരുക്കിയുള്ള മുന്‍നിര ജര്‍മനിക്കെതിരേയും പ്രയോഗിക്കാനാണ് സാധ്യത. ബാഴ്‌സയിലെ മികച്ച ഫോം ഉസ്മനെ ഡെംബലെയെ മുന്‍നിരയില്‍ എത്തിക്കാന്‍ സാധ്യതയുമുണ്ട്. മിഡിഫീല്‍ഡ് അലങ്കരിക്കുന്നത് പഴയ ഫോര്‍മേഷനില്‍ തന്നെയാകും. ശക്തരായ മറ്റൗഡി, പോഗ്ബ, കാന്റെ സഖ്യത്തെ അണിനിരത്താനാകും ദെംഷാപ്‌സ് തന്ത്രം. സെന്റര്‍ ബാക്കില്‍ വരാനെയെയും ഉംറ്റിറ്റിയെയും പ്രയോഗിച്ചാല്‍ ഫ്രഞ്ച് വലയം ഭേദിക്കല്‍ ജര്‍മന്‍ താരങ്ങള്‍ക്ക് വെല്ലുവിളിയാവും. പവാര്‍ഡിന് തന്റെ സ്ഥിരം മേഖല തന്നെ ലഭിക്കും. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെ മോശം പ്രകടനം ബെഞ്ചമിന്‍ മെന്‍ഡിയെ സൈഡ് ബെഞ്ചിലിരുത്താനാണ് സാധ്യത. പകരം ലൂക്കാസ് ഹെര്‍ണാണ്ടസിന് അവസരമേകും. പരിക്കിനെ തുടര്‍ന്ന് ഗോള്‍കീപ്പറില്‍ ചെറിയ മാറ്റത്തിന് സാധ്യതയുണ്ട്. ഹ്യൂഗോ ലോറിസിന്റെയും അല്‍ഫോന്‍സ് അറിയോലയുടെയും പരിക്കില്‍ വലയുന്ന ഫ്രഞ്ച് പടയുടെ കാവല്‍ക്കാരനായി ബെനോയിറ്റ് കോസ്റ്റിലിനാവും അവസരമേകുക.
സ്‌ക്വാഡ്: ബെനോയിറ്റ് കോസ്റ്റില്‍, മെന്‍ഡി, ഉംറ്റിറ്റി, വരനെ, പവാര്‍ഡ്, കാന്റെ, പോഗ്ബ, മറ്റൗഡി, ഗ്രീസ്മന്‍, എംബാപ്പെ, ജിറൗഡ്.

ജര്‍മനി ലൈനപ്പ്:
മസെൂദ് ഓസിലെന്ന മികച്ച താരത്തിന്റെ അസാന്നിധ്യമാണ് ജര്‍മനിയുടെ സ്‌ക്വാഡില്‍ മുഴച്ചു നില്‍ക്കുന്നത്. റഷ്യന്‍ ലോകകപ്പിലെ ജര്‍മനിയുടെ നാണംകെട്ട തോല്‍വി ആവര്‍ത്തിക്കാതിരിക്കാന്‍ ടീമിനെ ഉടച്ചുവാര്‍ക്കലാണ് കോച്ച് ജോച്ചിം ലോയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. താരങ്ങളെ പഴയ ഫോമിലേക്ക് തിരിച്ചെത്തിക്കാനും മികച്ച ഫോര്‍മേഷന്‍ രൂപീകരിക്കാലും ലോയ്ക്ക് പ്രയാസമായിരിക്കും. ഏറ്റുമുട്ടിയ കളികളില്‍ ആധിപത്യം ഫ്രഞ്ച് പടയ്‌ക്കൊപ്പമായതിനാല്‍ ബാലികേറാമലയാണ് ഇന്നത്തെ മല്‍സരം. കാപ്റ്റന്‍ കൂടിയായ ഗോള്‍ക്കീപ്പര്‍ ന്യൂയറിന് തന്റെ സഹതാരങ്ങളായ ഷുള്‍സിനെയും ഹമ്മല്‍സിനെയും ബോട്ടെങ്ങിനെയും കിമ്മിച്ചിനെയും കൂടെ നിര്‍ത്താനാണ് താല്‍പ്പര്യം. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ഗുന്‍ഡോഗനും ക്രൂസും അണിനിരക്കും. മുള്ളര്‍, റൂസ്,ബ്രാന്റ്, വെര്‍ണര്‍ എന്നിവര്‍ മുന്‍നിരയില്‍ എത്തും.
സ്‌ക്വാഡ്: ന്യൂയര്‍, ഷുള്‍സ്, ഹമ്മല്‍സ്, ബോട്ടങ്, കിമ്മിച്ച്, ഗുണ്‍ഡോഗന്‍,ക്രൂസ്,ബ്രാന്റ്, മുള്ളര്‍, റൂസ്, വെര്‍ണര്‍.

ലീഗ് എ

ഗ്രുപ്പ് 1

ജര്‍മനി
ഫ്രാന്‍സ്
നെതര്‍ലാന്‍ഡ്‌സ്

ഗ്രൂപ്പ് 2

സ്വിറ്റ്‌സര്‍ലാന്റ്
ബെല്‍ജിയം
ഐസ്‌ലാന്‍ഡ്

ഗ്രൂപ്പ് 3

പോളണ്ട്
ഇറ്റലി
പോര്‍ച്ചുഗല്‍

ഗ്രൂപ്പ് 4

ക്രോയേഷ്യ
സ്‌പെയ്ന്‍
ഇംഗ്ലണ്ട്

RELATED STORIES

Share it
Top