കേരളത്തിലെ ബൈക്ക് യാത്രികര്‍ക്ക് കൂടുതല്‍ സേവനവുമായി ഗൂഗ്ള്‍

കേരളത്തില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ ബൈക്ക് യാത്രികര്‍ക്ക് കൂടുതല്‍ സേവനവുമായി ഗൂഗ്ള്‍

കൊച്ചി: ഇരുചക്ര വാഹനങ്ങള്‍ക്കായുള്ള ടൂ വീലര്‍ മോഡ് സേവനങ്ങള്‍ വിപുലീകരിച്ച് ഗൂഗിള്‍ മാപ്പ്. കേരളത്തില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ പതിപ്പ് അനുസരിച്ച് ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാര്‍ക്ക് വിവിധ ലൊക്കേഷനുകളും എളുപ്പവഴികളുമൊക്കെ പങ്കുവയ്ക്കാനും അതതു പ്രദേശത്തെ കടകളും ഭക്ഷണശാലകളും ഉള്‍പ്പെടെ എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒപ്പം ഓരോ പ്രദേശത്തെയും തത്സമയ ട്രാഫിക് വിവരങ്ങളും മുന്നറിയിപ്പുകളും അപ്‌ഡേറ്റ് ചെയ്യുന്നതിനൊപ്പം പ്രത്യേക റിവാര്‍ഡ് പോയിന്റുകള്‍ നേടാനും സാധിക്കും.
RELATED STORIES

Share it
Top