Web & Social

ഗൂഗിള്‍ ഫോട്ടോ ആല്‍ബത്തില്‍ 20,000 ഫോട്ടോയും വീഡിയോയും സേവ് ചെയ്യാം

ഗൂഗിള്‍ ലൈവ് സംവിധാനത്തിനു ശേഷം ഗൂഗിള്‍ ഫോട്ടോസ് െ്രെപവറ്റ് ആല്‍ബം ഉപയോക്താക്കള്‍ക്ക് 10,000 ഫോട്ടോ വരെ അപ്ലോഡ് ചെയ്യാനുള്ള സംവിധാനം കൊണ്ടുവന്നു.

ഗൂഗിള്‍ ഫോട്ടോ ആല്‍ബത്തില്‍ 20,000 ഫോട്ടോയും വീഡിയോയും സേവ് ചെയ്യാം
X

ഗൂഗിള്‍ ലൈവ് ആല്‍ബം കൂടുതല്‍ ആകര്‍ഷണീയമാവുന്നു. ഗൂഗിള്‍ ഫോട്ടോ ഉപയോക്താവ് എടുക്കുന്ന ഓരോ ഫോട്ടോയും പ്രത്യേകം പ്രത്യേകം ഓട്ടോമാറ്റിക്കായി അപ്‌ലോഡ് ചെയ്യാവുന്ന ഫീച്ചറാണ് ഇത്. ഗൂഗിള്‍ ലൈവ് സംവിധാനത്തിനു ശേഷം ഗൂഗിള്‍ ഫോട്ടോസ് െ്രെപവറ്റ് ആല്‍ബം ഉപയോക്താക്കള്‍ക്ക് 10,000 ഫോട്ടോ വരെ അപ്ലോഡ് ചെയ്യാനുള്ള സംവിധാനം കൊണ്ടുവന്നു.

10,000 ഫോട്ടോസ് എന്നത് 20,000 ആയി ഉയര്‍ത്തിയിരിക്കുകയാണ് ഗൂഗിള്‍. 20,000 ഫോട്ടോയും വീഡിയോയും വരെ അപ്ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടെന്നാണ് ഗൂഗിള്‍ ഫോട്ടോസ് തങ്ങളുടെ സപ്പോര്‍ട്ട് പേജില്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ .mpg, .mod, .mmv, .tod, .wmv, .asf, .avi, .divx, .mov, .m4v, .3gp, .3g2, .mp4, .m2t, .m2ts, .mts, .mkv ഫയലുകള്‍ മാത്രമേ അപ്ലോഡ് ചെയ്യാനാകൂ.




Next Story

RELATED STORIES

Share it