കൊവിഡ് വ്യാപനത്തെ തടയാനാവുന്ന ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകര്‍
ചൂയിങ്ഗം ഉപയോഗിച്ചുള്ള പരീക്ഷണം കൊവിഡ് രോഗികളില്‍ നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകര്‍

വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തെ തടയാനാവുന്ന ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകര്‍. സസ്യനിര്‍മിത പ്രോട്ടീനുകള്‍ ഉപയോഗിച്ചാണ് കൊവിഡിനെ തടയുന്ന ചൂയിങ്ഗം നിര്‍മിച്ചിട്ടുള്ളത്. ഇത് ഉമിനീരിലെ വൈറസിന്റെ എണ്ണം കുറയ്ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുന്നു. ചൂയിങ്ഗം ഉപയോഗിച്ചുള്ള പരീക്ഷണം കൊവിഡ്് രോഗികളില്‍ നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകര്‍. ചൂയിങ്ഗം ഫലപ്രദവും സുരക്ഷിതവുമാണ്. ഇത് രോഗികളെ പരിചരിക്കുന്നവരെ കൊവിഡ്് ബാധയില്‍നിന്ന് രക്ഷിക്കാന്‍ സഹായകരമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വൈറസിനെ ഉമിനീരില്‍വച്ച് നിര്‍വീര്യമാക്കുകയാണ് ചൂയിങ്ഗം ചെയ്യുന്നത്. വൈറസുകള്‍ കോശങ്ങളിലെത്തുന്നത് തടയാന്‍ ചൂയിങ്ഗത്തിന് കഴിയും. രോഗവ്യാപനത്തിന്റെ ഉറവിടത്തെ തടസ്സപ്പെടുത്തുന്ന ലളിതമായ രീതിയാണ് വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യുഎസിലെ പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഹെന്റി ഡാനിയേല്‍ പറഞ്ഞു. പഠനം മോളികുലാര്‍ തെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ചു.
കൊവിഡിനു മുമ്പ് ആന്‍ജിയോടെന്‍സിന്‍ ഹോര്‍മോണുകള്‍ രൂപാന്തരപ്പെടുത്തുന്ന എന്‍സൈം പ്രോട്ടീനുകളെക്കുറിച്ചുളള പഠനം ഗവേഷകര്‍ നടത്തിയിരുന്നു. വിവിധ രോഗബാധകളെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നു ഗവേഷകര്‍ തെളിയിച്ചിരുന്നു. പല്ലുകളെ ബാധിക്കുന്ന ബാക്ടീരിയാരോഗത്തെ പ്രതിരോധിക്കുന്ന പ്രോട്ടീനുകളുള്ള ചൂയിങ്ഗം നിര്‍മിക്കാനും ശ്രമിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രോട്ടീന്‍ ലാബില്‍ നിര്‍മിച്ചു.
ഇരുഗവേഷണങ്ങളും കൂട്ടിച്ചേര്‍ത്താണ് വൈറസുകളെ പ്രതിരോധിക്കാന്‍ ചൂയിങ്ഗത്തിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ചൂയിങ്ഗം ഫലപ്രദവും സുരക്ഷിതവുമാണ്. രോഗികളെ പരിചരിക്കുന്നവരെ കൊവിഡ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ ഇത് സഹായകരമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMT