ക്ഷീരപഥത്തില് ഡോനട്ടിന്റെ ആകൃതിയില് തമോഗര്ത്തം; ആദ്യ ചിത്രങ്ങള് പുറത്ത്

ലണ്ടന്: ഭൂമി ഉള്പ്പെട്ട ക്ഷീരപഥത്തിലെ ഭീമാകാരനായ തമോഗര്ത്തതിന്റെ ആദ്യ ചിത്രങ്ങള് പുറത്ത്. യുഎസ് സര്ക്കാരിന്റെ സ്വതന്ത്ര ഏജന്സിയായ നാഷനല് സയന്സ് ഫൗണ്ടേഷന് (എന്എസ്എഫ്) ആണ് ചിത്രം പുറത്തുവിട്ടത്. തമോഗര്ത്തവും അതിന് ചുറ്റമുള്ള പ്രഭാവലയവുമാണു ചിത്രത്തില്. തമോഗര്ത്തത്തിന്റെ ഗുരുത്വബലം മൂലം വലിയ അളവില് ചൂടുപിടിച്ച വാതകമാണ് പ്രഭാവലയത്തിനു കാരണം. സൂര്യന്റെ 40 ലക്ഷം മടങ്ങ് പിണ്ഡമുള്ള ഈ തമോഗര്ത്തം ഭൂമിയില്നിന്ന് 26,000 പ്രകാശവര്ഷം അകലെയാണ്. ഈവന്റ് ഹൊറൈസണ് ടെലിസ്കോപ്പ് എന്ന അന്താരാഷ്ട്ര കൂട്ടായ്മയാണ് ചിത്രം പകര്ത്തിയത്.
Our own black hole! Astronomers have just revealed the 1st image of the supermassive black hole at the center of our Milky Way galaxy using the @ehtelescope- a planet-scale array of radio telescopes that emerged from decades of NSF support. https://t.co/bC1PZH4yD6 #ourblackhole pic.twitter.com/pd96CH3V0m
— National Science Foundation (@NSF) May 12, 2022
പൂര്ണമായും തമോഗര്ത്തത്തെ കാണുന്ന കുറച്ച് മങ്ങിയ കളറിലുള്ള ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. മുമ്പും ഈ തമോഗര്ത്തതിന്റെ ചിത്രമെടുക്കാനുള്ള ശ്രമങ്ങള് നടന്നിരുന്നു. എന്നാല്, ഇത് തെന്നി നടക്കുന്നതിനാല് അത് ഒട്ടും എടുക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഇരുണ്ട നിറത്തോടെ ക്ഷീരപഥത്തില് തിളങ്ങിനില്ക്കുകയാണ് ഈ തമോഗര്ത്തം. അതിശക്തമായ ഭൂഗുരുത്വാകര്ഷണം കരുത്ത് ഈ തമോഗര്ത്തത്തിനുണ്ട്. 'സാഗിറ്റേറിയസ് എ' എന്നാണ് ഈ ഭീമന് തമോഗര്ത്തത്തെ വിളിക്കുന്നത്. ഇതുവരെ ചിത്രമെടുക്കാന് സാധിച്ച തമോഗര്ത്തങ്ങളില് ഇത് രണ്ടാമത്തെ മാത്രമാണ്. ഹൊറൈസണ് ടെലിസ്കോപ്പ് തന്നെയാണ് ഇത് പുറത്തുവിട്ടത്.
നേരത്തെ ആദ്യത്തെ തമോഗര്ത്ത ചിത്രമെടുത്തതും ഇവര് തന്നെയാണ്. 2019ലാണ് ആദ്യ തമോഗര്ത്തത്തിന്റെ ചിത്രം ഹോറൈസണ് ടെലിസ്കോപ്പ് പുറത്തുവിട്ടത്. മറ്റൊരു നക്ഷത്ര സമൂഹത്തിന്റെ ഇടയിലായിട്ടാണ് ഈ തമോഗര്ത്തം സ്ഥിതിചെയ്യുന്നത്. ഇത് നമ്മുടെ നക്ഷത്ര സമഹൂത്തില് നിന്ന് 53 പ്രകാശ വര്ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. ക്ഷീരപദത്തിലെ ഈ തമോഗര്ത്തം 2,70,000 പ്രകാശവര്ഷം അകെലയാണെന്നും ശാസ്ത്രജ്ഞര് പറയുന്നു.
അതേസമയം, എല്ലാ നക്ഷത്രസമൂഹത്തിനും വലിയ തമോഗര്ത്തങ്ങള് മധ്യത്തിലായിട്ടുണ്ടാവും. ഇവയ്ക്ക് പ്രകാശത്തിന് പുറത്തേക്ക് പോവാനുള്ള മാര്ഗം പോലുമുണ്ടാവില്ല. അതുകൊണ്ട് ചിത്രങ്ങള് എടുക്കുക ബുദ്ധിമുട്ടാണ്. ഇതില് പ്രകാശം ഭൂഗുരുത്വാകര്ശണത്തിന് ചുറ്റും ഒടിഞ്ഞ് മടങ്ങി നില്ക്കുന്നത് കാരണം കനത്ത ചൂടിലുള്ള വാതകവും പൊടിപടലങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ടാവും. സൂര്യനേക്കാള് നാല് മില്യന് മടങ്ങ് വലിപ്പമേറിയതാണ് ഈ തമോഗര്ത്തം. ഒരു ഡോനട്ടിന്റെ ആകൃതിയിലുള്ള ഇരുണ്ട നിറത്തിലുള്ള വസ്തു പോലെയാണ് തമോഗര്ത്തമുള്ളത്. അത്രയ്ക്ക് തീവ്രമേറിയത് കൊണ്ടാണ് ഈ തമോഗര്ത്തങ്ങള് കാണാന് സാധിക്കുക എന്ന് പറയുന്നത് ശരിക്കും അസാധ്യമായ കാര്യമാണ്.
പ്രകാശത്തെ പോലും മറികടന്ന് പോവാന് ഈ തമോഗര്ത്തം അനുവദിക്കില്ല. അതുകൊണ്ട് ഇവയെ കാണുക കഠിനമാണ്. എന്നാല്, പുതിയ ചിത്രം ഇതിന്റെ നിഴലാണ് എടുത്തിരിക്കുന്നത്. ഇതിന്റെ തിളക്കമേറിയ ഭാഗം അതിവേഗം പലയിടത്തേക്കും തെന്നിമാറി അപ്രത്യക്ഷമാവും. നക്ഷത്ര സമൂഹം, ഗ്രഹങ്ങള്, ഗ്യാസ്, പൊടിപടലങ്ങള് എന്നിവയെ വൈദ്യുത കാന്തിക തരംഗത്തിലൂടെ ആകര്ഷിക്കുകയും, ഇതില് മുങ്ങിപ്പോവുകയും ചെയ്യും. അത്രയ്ക്ക് ശക്തമാണ് തമോഗര്ത്തങ്ങള്. ക്ഷീരപഥം എന്ന് പറയുന്നത് നൂറ് ബില്യനോളം വരുന്ന നക്ഷത്രങ്ങള് അടങ്ങുന്ന നക്ഷത്ര സമൂഹമാണ്. ഈ കണ്ടെത്തലിന് അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസ എന്എസ്എഫിനെ അഭിനന്ദിച്ചു.
RELATED STORIES
സംഘപരിവാര് മുതലെടുപ്പിന് സര്ക്കാര് കൂട്ടുനില്ക്കരുത്: ആള് ഇന്ത്യ...
27 May 2022 11:51 AM GMTസംസ്ഥാന ചലച്ചിത്ര അവാര്ഡുകള് പ്രഖ്യാപിച്ചു; മികച്ച നടി രേവതി,...
27 May 2022 11:36 AM GMT'പാവം ജോര്ജിന് പ്രായം കൂടുതലാണ് പോല്': പി സി ജോര്ജിന്റെ ജാമ്യത്തിൽ...
27 May 2022 11:35 AM GMTപ്രകോപനം ഉണ്ടായാലും പോലിസ് സമചിത്തത കൈവിടരുത് : മനുഷ്യാവകാശ കമ്മീഷന്
27 May 2022 11:34 AM GMTവില്പ്പനയ്ക്കായ് കൊണ്ടുപോയ മാരക മയക്കുമരുന്നുമായ് യുവാവ് പിടിയില്
27 May 2022 11:16 AM GMTമുസ്ലിംകള്ക്കെതിരേ വിദ്വേഷ പോസ്റ്റ്: ബിജെപി പ്രവര്ത്തകന്...
27 May 2022 10:51 AM GMT