ലൈക്കുകള്‍ കാണാം, എണ്ണം നല്‍കില്ല; മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്

ലൈക്കുകള്‍ കാണാം, എണ്ണം നല്‍കില്ല; മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്
ന്യുയോര്‍ക്ക്: ലൈക്കുകളുടെ എണ്ണമെടുക്കാന്‍ ഇനി ഫേസ്ബുക്കിലെത്തുവര്‍ക്ക് നിരാശയാകും ഫലം. കാരണം ഇന്‍സ്റ്റഗ്രാമിനെപ്പോലെ ലൈക്കുകളുടെ എണ്ണം നല്‍കുന്നത് ഒഴിവാക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായാണ് റിപോര്‍ട്ട്. നിലവില്‍ ഏഴോളം രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ലൈക്കുകള്‍ കാണാന്‍ സാധിക്കും പക്ഷേ എത്ര ലൈക്കെന്നതിന്റെ എണ്ണം നല്‍കുന്നത് ഒഴിവാക്കുകയാണ് ലൈക്കുകളുടെ എണ്ണം വ്യക്തികളുടെ മനോവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ തീരുമാനം.ഡാറ്റ മൈനിങ് വിദഗ്ധന്‍ മാന്‍ച്യുങ് വോങ് ആണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കി ട്വീറ്റ് ചെയ്തിരിക്കുന്നത്. പുതിയ പരിഷ്‌കാര പ്രകാരം ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണിക്കുമെങ്കിലും അതിന്റെ നമ്പര്‍ കാണിക്കില്ല.

RELATED STORIES

Share it
Top