എഞ്ചിനിയറിങ്ങ് വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനത്തിന് തുടക്കം
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ ആഴത്തിലുള്ള സ്വാധീനമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ധാര്‍മ്മിക പ്രതിബദ്ധതയോടെ വേണം സാങ്കേതികവിദ്യയുടെ വികസനവും ഉപയോഗവുമെന്നും ഗവര്‍ണര്‍ പറഞ്ഞു
കൊച്ചി: അതിനൂതന സാങ്കേതിക വിദ്യകള്‍ പഠന വിഷയമാക്കുന്ന എഞ്ചിനിയറിങ്ങ് - സാങ്കേതിക വിദഗ്ദ്ധരുടെ മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനം 'ടെന്‍കോണ്‍ 2019' കൊച്ചിയില്‍ ആരംഭിച്ചു.രാജ്യാന്തര തലത്തില്‍ എഞ്ചിനീയര്‍മാരുടെ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയേഴ്‌സ് യുടെ കേരള ഘടകമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതികവിദ്യയുടെ ആഴത്തിലുള്ള സ്വാധീനമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ധാര്‍മ്മിക പ്രതിബദ്ധതയോടെ വേണം സാങ്കേതികവിദ്യയുടെ വികസനവും ഉപയോഗവുമെന്നും ഗവര്‍ണര്‍ പറഞ്ഞു.സാങ്കേതിക വിദ്യയുടെ ലോകം ധാര്‍മ്മിക പ്രതിബദ്ധതയ്ക്ക് നല്‍കുന്ന പ്രാധാന്യം സമ്മേളനത്തിന്റെ പ്രമേയമായ 'സാങ്കേതികവിദ്യ, അറിവ്, സമൂഹം' എന്നതില്‍ നിന്ന് വ്യക്തമാണ്.പുതിയ സാങ്കേതികവിദ്യകള്‍ സുസ്ഥിര വികസനം, ശുദ്ധവും ആരോഗ്യകരവുമായ ജീവിതം എന്നീ ലക്ഷ്യവുമായി സമന്വയത്തിലായിരിക്കണം.
സാങ്കേതികവിദ്യയുടെ ഏറ്റവും അര്‍ഥവത്തായ ഉപയോഗം വിനാശകരമായ പ്രകൃതിദുരന്തങ്ങള്‍ക്കിടയിലാണ് നമ്മള്‍ കണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു വെബ് പോര്‍ട്ടല്‍ ഉണ്ടാക്കി നമ്മുടെ യുവ പ്രഫഷണലുകള്‍ക്ക് സംസ്ഥാനത്തൊട്ടാകെയുള്ള അമ്പത്തിയേഴായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരെ രക്ഷാ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകോപിപ്പിക്കാന്‍ സാധിച്ചു. വ്യവസായ, സമൂഹിക ആവശ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന വളരെ സജീവമായ സ്റ്റാര്‍ട്ട്-അപ്പുകള്‍ കേരളത്തിലുണ്ട്. വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ കൈകാര്യം ചെയുന്ന സാമൂഹിക പ്രശ്നങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്. അഴുക്കുചാലുകളും മാന്‍ഹോളുകളും വൃത്തിയാക്കുന്നതിനായി കേരള എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ച റോബോട്ടുകള്‍ ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രധാന എഞ്ചിനീയറിംഗ് ജോലികളില്‍ സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന കുറവാണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
സോഫ്റ്റ് വെയര്‍ മേഖലയിലേത് പോലെയല്ല അവിടെ. ഗവേഷണ, എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് കണക്കെടുപ്പ് ആവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.ഐഇഇഇ മേഖല 10 ഡയറക്ടര്‍ ഡോ.അക്കിനോരി നിഷിഹാര അധ്യക്ഷത വഹിച്ചു. ഐഇഇഇ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സ്റ്റീഫന്‍ വെല്‍ബി, ടെന്‍കോണ്‍ ജനറല്‍ ചെയര്‍ ഡോ. സുരേഷ് നായര്‍, ഐഇഇഇ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സ്റ്റീഫന്‍ വെല്‍ബി, ഐഇഇഇ കേരള വിഭാഗം ചെയര്‍ ഡോ. സമീര്‍ എസ് എം ചടങ്ങില്‍ സംസാരിച്ചു.ഇന്ത്യ, ചൈന, ജപ്പാന്‍, ഓസ്ട്രേലിയ, ദക്ഷിണേഷ്യ, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവ ഉള്‍പ്പെടുന്ന ഏഷ്യാ പസിഫിക് മേഖലയിലെ 20 രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ടെന്‍കോണ്‍ ചെയര്‍മാന്‍ ഡോ. സുരേഷ് നായര്‍ പറഞ്ഞു.
RELATED STORIES
ബെംഗളൂരുവിലെ ഈദ്ഗാഹ് ടവര്‍ ബാബരി മസ്ജിദ് മാതൃകയില്‍ തകര്‍ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMTജമ്മു കശ്മീരില്‍ സൈനിക ക്യാംപിന് നേരെ സായുധാക്രമണം; മൂന്നു സൈനികര്‍...
11 Aug 2022 3:05 AM GMTകരുവന്നൂര്‍ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു
11 Aug 2022 2:36 AM GMTകിഫ്ബിയിലെ ഇഡി ഇടപെടല്‍: തോമസ് ഐസക്കിന്റെയും ഇടതു എംഎല്‍എമാരുടേയും...
11 Aug 2022 2:16 AM GMTഅഫ്സാനയുടെ ആത്മഹത്യ: ഭര്‍തൃപീഡനം മൂലം, അമല്‍ പണം ആവശ്യപ്പെട്ട് നിരവധി ...
11 Aug 2022 1:05 AM GMT