Apps & Gadgets

ഷവോമി പ്ലേ ഫോണ്‍ പുറത്തിറങ്ങി

റെഡ്മീക്ക് പുറമേ പുതിയ സീരിസാണ് എംഐയില്‍ നിന്നെത്തുന്ന പ്ലേ. ഇതിലെ ആദ്യഫോണ്‍ ആണ് ഇത്. 10000-15000 റേഞ്ചിലുള്ള ഫോണുകളായിരിക്കും ഈ പരമ്പരയില്‍ എന്നാണ് സൂചന.

ഷവോമി പ്ലേ ഫോണ്‍ പുറത്തിറങ്ങി
X

ഷവോമിയുടെ എംഐ പ്ലേ പുറത്തിറക്കി. റെഡ്മീക്ക് പുറമേ പുതിയ സീരിസാണ് എംഐയില്‍ നിന്നെത്തുന്ന പ്ലേ. ഇതിലെ ആദ്യഫോണ്‍ ആണ് ഇത്. 10000-15000 റേഞ്ചിലുള്ള ഫോണുകളായിരിക്കും ഈ പരമ്പരയില്‍ എന്നാണ് സൂചന. ചൈനയില്‍ പുറത്തിറക്കിയ എംഐ പ്ലേയുടെ വില ചൈനീസ് കറന്‍സി യുവാന്‍ 1,099 രൂപയാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ 11,000 രൂപ.

ചൈനയില്‍ ഈ ഫോണ്‍ വാങ്ങുമ്പോള്‍ 10 ജിബി ഡാറ്റയും ഫ്രീയായി നല്‍കുന്നുണ്ട്. ഡിസംബര്‍ 25 മുതലാണ് ചൈനയില്‍ ഫോണ്‍ എത്തുന്നത്. ബ്ലാക്ക്, ഗോള്‍ഡ്, ബ്ലൂ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. ഗ്ലാസ് ഫിനിഷ് ബാക്കുമായി എംഐ പ്ലേയുടെ സ്‌ക്രീന്‍ ഗോറില്ല ഗ്ലാസ് സംരക്ഷണത്തിലാണ്. സാധാരണമായി എംഐ റെഡ്മീ ഫോണുകളില്‍ കാണാറുള്ള മെറ്റല്‍ യൂണിബോഡി ഡിസൈനോട് വിടപറഞ്ഞാണ് ഷവോമി എംഐ പ്ലേ ഇറക്കിയിരിക്കുന്നത്.

5.84 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഷവോമിയുടെ ഏത് ബഡ്ജറ്റ് ഫോണിനെക്കാള്‍ തിന്നാണ് എംഐ പ്ലേയുടെ ബൈസല്‍. സ്‌ക്രീന്‍ ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനാണ്. 432 പിക്‌സലാണ് സ്‌ക്രീന്‍ റെസല്യൂഷന്‍. ഹീലിയോ പി32 ആണ് പ്രോസസ്സര്‍. റാം ശേഷി 4ജിബിയാണ്. ഇത് സ്‌നാപ്ഡ്രാഗണ്‍ 600ന് തുല്യമാണ് എന്നാണ് ഹീലിയോ നിര്‍മ്മാതാക്കള്‍ മീഡിയ ടെക്കിന്റെ അവകാശവാദം. പിന്നില്‍ ഇരട്ട ക്യാമറ സംവിധാനം 12 എംപിയും, 2 എംപിയുമാണ്.

3,000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. ടൈപ്പ് സി പോര്‍ട്ടാണ് ഈ ഫോണിനുള്ളത്. ഡ്യൂവല്‍ സിം ഇടാന്‍ സാധിക്കും.




Next Story

RELATED STORIES

Share it