എസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്‌സ് ആപ്പിലും; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ ?

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ട് വാട്‌സ് ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ചില ബാങ്കിങ് സേവനങ്ങള്‍ വാട്‌സ് ആപ്പ് വഴി ഇടപാടുകാരന് പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് പുതിയ സംവിധാനമൊരുക്കിയിരിക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു.
എടിഎമ്മില്‍ പോവാതെയും ബാങ്കിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെയും ബാങ്കിങ് സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും വിധമാണ് വാട്‌സ് ആപ്പില്‍ സേവനമൊരുക്കിയിരിക്കുന്നത്. അക്കൗണ്ട് ബാലന്‍സ്, മിനി സ്റ്റേറ്റ്‌മെന്റ് എന്നി സേവനങ്ങള്‍ വാട്‌സ് ആപ്പ് വഴി ഇടപാടുകാരന് അറിയാന്‍ കഴിയുന്നതാണ് സംവിധാനം. മിനി സ്‌റ്റേറ്റ്‌മെന്റില്‍, കഴിഞ്ഞ അഞ്ച് ഇടപാടുകളുടെ വിവരങ്ങള്‍ ബാങ്ക് നല്‍കും. വാട്‌സ് ആപ്പില്‍ +919022690226 എന്ന നമ്പറിലേക്ക് ഹായ് (എച്ച്‌ഐ) എന്ന് ടൈപ്പ് ചെയ്ത് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും.
ഇതിന് മുമ്പ് ബാങ്കിന്റെ വാട്‌സ് ആപ്പ് അക്കൗണ്ടുമായി ആദ്യം രജിസ്റ്റര്‍ ചെയ്യണം. അതിനായി WAREG എന്ന് ടൈപ്പ് ചെയ്ത ശേഷം സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി 917208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. രജിസ്റ്ററായെന്ന് കാണിച്ച് എസ്ബിഐ എസ്എംഎസിലൂടെ തന്നെ മറുപടി നല്‍കും.
തുടര്‍ന്നാണ് +919022690226 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ ഹായ് എന്ന് ടൈപ്പ് ചെയ്യേണ്ടത്. മൂന്ന് ഓപ്ഷനുകള്‍ തെളിഞ്ഞുവരും. ഒന്നാം ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് ബാലന്‍സ് അറിയാം. രണ്ടാമത്തേതാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ മിനി സ്‌റ്റേറ്റ്‌മെന്റ് ലഭിക്കും. അവസാന അഞ്ചു ഇടപാടുകളുടെ വിശദാംശങ്ങളാണ് അറിയാന്‍ സാധിക്കുക. ഓപ്ഷന്‍ മൂന്ന് തെരഞ്ഞെടുത്താല്‍ എസ്ബിഐ വാട്‌സ് ആപ്പ് ബാങ്കിങ് സേവനം ഉപേക്ഷിക്കാനും സാധിക്കും.
രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ ?
ഘട്ടം 1: ബാങ്കില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 'WAREG എന്ന് ടൈപ്പ് ചെയ്ത് സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി 917208933148 എന്ന നമ്പരിലേക്ക് ഒരു SMS അയയ്ക്കുക
ഘട്ടം 2: നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ +919022690226 എന്നതിലേക്ക് 'ഹായ്' (എച്ച്‌ഐ) എന്ന് അയക്കുക.
ഘട്ടം 3: അല്ലെങ്കില്‍ 'പ്രിയ ഉപഭോക്താവേ, നിങ്ങള്‍ എസ്ബിഐ വാട്‌സ് ആപ്പ് ബാങ്കിങ് സേവനങ്ങള്‍ക്കായി വിജയകരമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു' എന്ന് വാട്‌സ് ആപ്പില്‍ നിങ്ങള്‍ക്ക് ലഭിച്ച സന്ദേശത്തിനും മറുപടി നല്‍കാം.
ഘട്ടം 4: വാട്‌സ് ആപ്പില്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ ചില ഓപ്ഷനുകള്‍ അയയ്ക്കും. ചുവടെയുള്ള ഓപ്ഷനില്‍ നിന്ന് തിരഞ്ഞെടുക്കുക:
1. അക്കൗണ്ട് ബാലന്‍സ്
2. മിനി പ്രസ്താവന
3. വാട്‌സ് ആപ്പ് ബാങ്കിങ്ങില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യുക
ചാറ്റില്‍ നല്‍കിയിരിക്കുന്ന ചോയ്‌സുകളില്‍ നിന്ന് ഓപ്ഷന്‍ 3 തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് എസ്ബിഐ വാട്‌സ് ആപ്പ് ബാങ്കിങ്ങില്‍ നിന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കാനും കഴിയും.
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMT