- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൊഴില്‍ ചെലവും സാമ്പത്തിക മാന്ദ്യവും; ചൈനയിൽ സാംസങ് ഫോണുകളുടെ ഉല്‍പാദനം അവസാനിപ്പിച്ചു
ബീജിങ്: ചൈനയിലെ അവസാന സാംസങ് ഫോണ്‍ ഉല്‍പാദന കേന്ദ്രവും നിര്‍ത്തലാക്കി. വര്‍ധിച്ചു വരുന്ന തൊഴില്‍ ചെലവും സാമ്പത്തിക മാന്ദ്യവുമാണ് ഫാക്ടറികള്‍ അടച്ചു പൂട്ടാന്‍ കാരണം. ആഭ്യന്തര എതിരാളികളില്‍ നിന്നുള്ള മൽസരം ശക്തമായതാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമന്‍ ചൈനയില്‍ നിന്ന് പിന്‍വാങ്ങുന്നതിന്റെ പ്രധാന കാരണം. കഴിഞ്ഞ വര്‍ഷവും ചൈനയില്‍ സാംസങ് ഫാക്ടറി ഉൽപാദനം നിര്‍ത്തിയിരുന്നു.
ചൈനീസ് വിപണിയിലെ സാസംങിന്റെ ലാഭവിഹിതം ആദ്യ പാദത്തില്‍ നിന്നും ഒരു ശതമാനമായി ചുരുങ്ങി. 2013 ല്‍ ഇത് 15 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതിവേഗം വളരുന്ന ആഭ്യന്തര ബ്രാന്‍ഡുകളായ വാവായ്, ഷവോമി, ഒാപ്പോ, വിവോ എന്നീ ബ്രാന്‍ഡുകളുടെ വളര്‍ച്ചയും ഉല്‍പാദനം കുറയാന്‍ കാരണമായി. ചൈനയിലെ ഉപഭോക്താക്കള്‍ കൂടുതലായി വാങ്ങുന്നത് ആഭ്യന്തര ബ്രാന്‍ഡുകളാണ്. ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാംസങിന്റെ ലക്ഷ്യം. ഇതോടെ ആപ്പിള്‍ മാത്രമാണ് ഇപ്പോള്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന വിദേശ കമ്പനി. ടെക് ഭീമൻമാരായ സോണിയും ചൈനയിലെ പ്ലാന്റ് അടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
RELATED STORIES
ഐഎസ് കേസ്: റിയാസ് അബൂബക്കറിന്റെ ശിക്ഷ ശരിവച്ചു
10 Dec 2024 6:20 PM GMTആല്‍വിനെ ഇടിച്ചത് ബെന്‍സ്; രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍, ലൈസന്‍സ്...
10 Dec 2024 6:03 PM GMTസുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം; രണ്ടു പേര് കസ്റ്റഡിയില്‍
10 Dec 2024 5:55 PM GMTതാനൂരില്‍ മാതാവിനെയും മകളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍...
10 Dec 2024 5:45 PM GMTഎപിജെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം ഡോ : സലാഹുദ്ദീന്
10 Dec 2024 5:40 PM GMTമുഹമ്മദ് അല്‍ ബശീര്‍ സിറിയന്‍ പ്രധാനമന്ത്രി; 2025 മാര്‍ച്ച് ഒന്ന്...
10 Dec 2024 5:34 PM GMT