റെഡ്മീ നോട്ട് 6 പ്രോ ഇറങ്ങി; വില 13,999 രൂപ മുതല്‍

ഇന്ത്യന്‍ വിപണി കീഴടക്കിയ റെഡ്മീ നോട്ട് 5 പ്രോയുടെ പിന്‍ഗാമിയായി റെഡ്മീ നോട്ട് 6 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്‍പ്പനയ്ക്ക് തുടക്കമിട്ടത്.

റെഡ്മീ നോട്ട് 6 പ്രോ ഇറങ്ങി; വില 13,999 രൂപ മുതല്‍

ഇന്ത്യന്‍ വിപണി കീഴടക്കിയ റെഡ്മീ നോട്ട് 5 പ്രോയുടെ പിന്‍ഗാമിയായി റെഡ്മീ നോട്ട് 6 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില്‍പ്പനയ്ക്ക് തുടക്കമിട്ടത്. ഉടന്‍ തന്നെ ഷവോമി പാര്‍ട്ണര്‍ ഷോറൂമുകളിലും ഈ നോട്ട് 6 പ്രോ എത്തും.

ഷവോമി റെഡ്മീ നോട്ട് 6 പ്രോയ്യുടെ 4ജിബി പതിപ്പിന് ഇന്ത്യയിലെ വില 13,999 രൂപയാണ്. ഇത് 6 ജിബി പതിപ്പിന് വില 15,999 രൂപയാകും. എന്നാല്‍ ഫ്‌ളിപ്പ്കാര്‍ട്ട് ബ്ലാക്ക് െ്രെഫഡേ വില്‍പ്പനയില്‍ ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 1000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. അതായത് ഇരു മോഡലുകള്‍ യഥാക്രമം 12,999 രൂപ. 14,999 രൂപ എന്നീ വിലകള്‍ക്ക് ലഭിക്കും. ഇതിന് പുറമേ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 500 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. വിവിധ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഇഎംഐ ഓഫറുകളും ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ ഷവോമിയുടെ എംഐ യുഐ 10 പ്ലാറ്റ്‌ഫോമിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീന്റെ റെസല്യൂഷന്‍ 1080x2280 പിക്‌സലാണ്. ഐപിഎസ് എല്‍സിഡിയാണ് സ്‌ക്രീന്‍ പാനല്‍, 2.5ഡി കര്‍വ്ഡ് ഗ്ലാസാണ്. ഗോറില്ല ഗ്ലാസ് സംരക്ഷണം സ്‌ക്രീന് ലഭ്യമാണ്.

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 എസ്ഒസിയാണ് ഫോണിന്റെ പ്രോസസ്സര്‍ ശേഷി. അഡ്രിനോ 509 ജിപിയു ആണ് ഗ്രാഫിക്ക് യൂണിറ്റ്.

64ജിബി ഓണ്‍ബോര്‍ഡ് മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. റെഡ്മീ 6 പ്രോ പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെയാണ് എത്തുന്നത്. 12 എംപിയാണ് ഇതിലെ െ്രെപമറി സെന്‍സര്‍. രണ്ടാമത്തെ സെന്‍സര്‍ 5 എംപിയാണ്. മുന്നിലും ഇരട്ട ക്യാമറ സംവിധാനത്തോടെയാണ് 6 പ്രോയുടെ വരവ്. െ്രെപമറി സെന്‍സര്‍ 20എംപിയും രണ്ടാമത്തെ സെന്‍സര്‍ 2 എംപിയുമാണ്.
Admin

Admin

Our Contributor help bring you the latest article around you


RELATED STORIES

Share it
Top