26,999 രൂപയ്ക്ക് നോക്കിയ 8.1 ഇന്ത്യയില്‍

4ജിബി റാം, 6ജിബി റാം പതിപ്പുകളും 64 ജിബി, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് പതിപ്പുകളുമാണ് ഫോണിനുള്ളത്. 400ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം.

26,999 രൂപയ്ക്ക് നോക്കിയ 8.1 ഇന്ത്യയില്‍

ന്യൂഡല്‍ഹി: നോക്കിയ 8.1 ഇന്ത്യയില്‍ അവതരിപ്പിച്ചു. 26,999 രൂപയാണ് ഫോണിന്റെ വില. ദുബയില്‍ കഴിഞ്ഞവാരം ആഗോള ലോഞ്ചിങ് നടന്ന ഫോണിന്റെ ഇന്ത്യന്‍ അരങ്ങേറ്റം ദേശീയ തലസ്ഥാനത്താണ് നടന്നത്. 4ജിബി റാം, 6ജിബി റാം പതിപ്പുകളും 64 ജിബി, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് പതിപ്പുകളുമാണ് ഫോണിനുള്ളത്. 400ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഫോണില്‍ ഉപയോഗിക്കാം. 12 മെഗാപിക്‌സല്‍ െ്രെപമറി സെന്‍സര്‍, 13 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍ അടങ്ങിയ ഡ്യുവല്‍ റിയര്‍ ക്യാമറ.

ആന്‍ഡ്രോയിഡ് പൈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്. എച്ച്ഡിആര്‍ 10 സൗകര്യത്തോടെയുള്ള 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്. ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിങ്ങനെയുള്ള ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങള്‍ ഫോണില്‍ ഒരുങ്ങുന്നു.

20 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. സെല്‍ഫി ക്യാമറയും, റിയര്‍ ക്യാമറയും ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന 'ബോക്കെ' ഇഫക്ടും ഫോണില്‍ ലഭിക്കും. വൈഫൈ, 4ജി വോള്‍ടി, ജിപിഎസ്, എഫ്എം റേഡിയോ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.
Admin

Admin

Our Contributor help bring you the latest article around you


RELATED STORIES

Share it
Top