Apps & Gadgets

സ്‌കൈപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഹാക്ക് ചെയ്യാനാവും

സ്‌കൈപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഹാക്ക് ചെയ്യാനാവും
X

വീഡിയോ ചാറ്റിങ്ങിനായി ആളുകള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്‌കൈപ്പ് ആപ്ലില്‍ വന്‍ സുരക്ഷാ പാളിച്ചയുള്ളതായി റിപോര്‍ട്ട്. സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് കോഡ് മറികടക്കാന്‍ സാധിക്കുമെന്നും അതുവഴി ഫോണിലെ ആപ്ലിക്കേഷനുകള്‍, ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ബ്രൗസറുകള്‍ എന്നിവ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നുമാണ് വെളിപ്പെടുത്തല്‍.

സ്‌കൈപ്പ് ആപ്പ് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് കടന്നുകയറാന്‍ സാധിക്കും എന്നര്‍ത്ഥം. യൂറോപ്പ് സ്വദേശിയായ ഒരാളാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. സ്‌കൈപ്പ് കോളിനിടയില്‍ ഫോണ്‍ അണ്‍ലോക്ക് ആക്കാതെ തന്നെ ഫോണിലെ ഉള്ളടക്കങ്ങള്‍ കാണാനും ഉപയോഗിക്കാനും സാധിക്കുമെന്ന് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

സന്ദേശങ്ങള്‍ അയക്കുക, കോണ്‍ടാക്റ്റുകള്‍ കാണുക, ചിത്രങ്ങള്‍ കാണുക, ബ്രൗസര്‍ തുറക്കുക തുടങ്ങിയവ ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട്. സ്‌കൈപ്പ് ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ നമ്പര്‍ 8.15.0.416 ല്‍ പെട്ട എല്ലാ സ്‌കൈപ്പ് ആപ്പുകളിലും ഈ പ്രശ്‌നം നേരിട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് മൈക്രോസോഫ്റ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


Next Story

RELATED STORIES

Share it