- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പ്രായം കൂട്ടിക്കാണിച്ച് ഇനി ഇന്‍സ്റ്റഗ്രാമില്‍ കയറാമെന്ന് കരുതേണ്ട'
ന്യൂയോര്‍ക്ക്: പ്രായം കൂട്ടിക്കാണിച്ച് അക്കൗണ്ട് തുടങ്ങുന്ന കൗമാരക്കാരെ പിടികൂടാന്‍ പുതിയ സംവിധാനം പരീക്ഷിച്ച് ഇന്‍സ്റ്റഗ്രാം. 13 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങാന്‍ അനുമതിയുള്ളത്. എന്നാല്‍, തെറ്റായ വയസ്സ് കാണിച്ച് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത്തരം ഉപയോക്താക്കളെ തടയാന്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇതിലൂടെ മൂന്ന് രൂപത്തില്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്റെ പ്രായം സ്ഥിരീകരിക്കും. ഒരു എയ്ജ് വെരിഫിക്കേഷന്‍ പ്രോസസിലൂടെ കടന്നുപോയെങ്കില്‍ മാത്രമേ ഇന്‍സ്റ്റഗ്രാമില്‍ ഇനി അക്കൗണ്ട് തുടങ്ങാന്‍ കഴിയൂ.
ഐഡി പ്രൂഫ് അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ് ഇതില്‍ ഒന്നാമത്തെ പ്രോസസ്. െ്രെഡവിങ് ലൈസന്‍സ് പോലുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇതിനായി ഉപയോഗിക്കാം. നിങ്ങളുടെ പ്രൊഫൈലിലെ ജനന തിയ്യതി എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇത് തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. ഇതുകൂടാതെ, ഉപയോക്താക്കളുടെ പ്രായത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നതിന് വീഡിയോ സെല്‍ഫികള്‍ അപ്‌ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും.
ഐഡി അപ്‌ലോഡ് ചെയ്യുക, അല്ലെങ്കില്‍ വീഡിയോ സെല്‍ഫി റെക്കോഡ് ചെയ്ത് അയക്കുക, അതുമല്ലെങ്കില്‍ മ്യൂച്വല്‍ ഫ്രണ്ട്‌സിനോട് നിങ്ങളുടെ പ്രായം സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടുക എന്നിങ്ങനെ ഓപ്ഷനുകളാണ് ലഭ്യമാവുക. ഇതിനായി ഇന്‍സ്റ്റഗ്രാം ഓണ്‍ലൈന്‍ വയസ് സ്ഥിരീകരണ കമ്പനിയായ യോതിയുമായി കരാര്‍ ഒപ്പുവച്ചു. അപ്‌ലോഡ് ചെയ്ത വീഡിയോകളിലൂടെ ഉപയോക്താക്കളുടെ മുഖ സവിശേഷതകളെ അടിസ്ഥാനമാക്കി പ്രായം പരിശോധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയാണിത്.
പരസ്പരം ഫോളോ ചെയ്യുന്ന മൂന്ന് പേരോടും ഇന്‍സ്റ്റഗ്രാം പുതിയ ഉപഭോക്താവിന്റെ പ്രായം സംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ ആവശ്യപ്പെടും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഫോളോവേഴ്‌സില്‍ നിന്നാണ് വിവരങ്ങള്‍ തേടുക. 13 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ഇസ്റ്റഗ്രാമില്‍ നിരവധി വ്യത്യസ്ത നിയമങ്ങളുണ്ട്. അവര്‍ക്ക് രാത്രി ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമില്ല. നിലവില്‍, യുഎസ് ഉപയോക്താക്കള്‍ക്കായി കമ്പനി ഈ ഓപ്ഷന്‍ ആരംഭിച്ചു. വരും ദിവസങ്ങളില്‍ ഇത് എല്ലാവര്‍ക്കും ബാധകമാക്കും. 2019 മുതലാണ് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളോട് അവരുടെ പ്രായം ചോദിക്കാന്‍ തുടങ്ങിയത്. നിങ്ങളുടെ ഐഡി ഞങ്ങളുടെ സെര്‍വറുകളില്‍ സുരക്ഷിതമായി സ്‌റ്റോര്‍ ചെയ്യും. 30 ദിവസത്തിനകം ഇത് സ്വയം ഡിലീറ്റ് ചെയ്യപ്പെടും- ഇന്‍സ്റ്റഗ്രാം പറയുന്നു.
RELATED STORIES
ഭാരത് ജെയ്ന്; ഇതാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ യാചകന്; ആസ്തി 7.5...
10 Dec 2024 11:27 AM GMTജഗദീപ് ധന്കറിനെ പുറത്താക്കണം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി...
10 Dec 2024 10:37 AM GMTഫതേഹ്പൂരില് 180 വര്ഷം പഴക്കമുള്ള പള്ളി പൊളിച്ചു; ഹൈക്കോടതിയിലെ കേസ്...
10 Dec 2024 10:27 AM GMTവയനാട്ടുകാര്ക്ക് 100 വീട് വാഗ്ദാനം ചെയ്തിട്ട് കേരള സര്ക്കാര് മറുപടി ...
10 Dec 2024 10:23 AM GMTവഖ്ഫ് ബോര്ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി
10 Dec 2024 10:12 AM GMTജസ്റ്റിസ് ശേഖര് യാദവിന്റെ വര്ഗീയ പരാമര്ശം: അലഹബാദ് ഹൈക്കോടതിയില്...
10 Dec 2024 9:56 AM GMT