Apps & Gadgets

ഡൂ നോട്ട് ഡിസ്റ്റര്‍ബ് മറികടന്ന് അടിയന്തര കോളുകള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ പുതിയ സൗകര്യം

ഡൂ നോട്ട് ഡിസ്റ്റര്‍ബ് മറികടന്ന് അടിയന്തര കോളുകള്‍; ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ പുതിയ സൗകര്യം
X

ഫോണ്‍ ശല്യമാകാതിരിക്കാന്‍ പലരും ഉപയോഗിക്കുന്ന ഡൂ നോട്ട് ഡിസ്റ്റര്‍ബ് സംവിധാനത്തിന്റെ പ്രധാന പരിമിതി മറികടക്കുന്നതിനായി ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ വരുന്ന കോളുകള്‍ ഇനി ഡിഎന്‍ഡി ക്രമീകരണങ്ങളെ മറികടന്ന് ഉപയോക്താവിലെത്തും. ഈ സൗകര്യം ലഭ്യമാകാന്‍, വിളിക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും ഫോണുകളില്‍ ഗൂഗിള്‍ ഫോണ്‍ ആപ്പിന്റെ ബീറ്റ വേര്‍ഷന്‍ 203 ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. പുതിയ സംവിധാനത്തിലൂടെ 'അര്‍ജന്റ് കാള്‍' ആയി പ്രത്യേകം വിളിക്കാനാകും. വിളിക്കുന്നയാള്‍ ഇങ്ങനെ കാള്‍ ചെയ്താല്‍, സ്വീകരിക്കുന്നയാളുടെ സ്‌ക്രീനില്‍ 'ഇറ്റ്‌സ് അര്‍ജന്റ്' എന്ന സന്ദേശം പ്രദര്‍ശിപ്പിക്കും.

കാള്‍ സ്വീകരിക്കപ്പെടാത്ത പക്ഷം, കാള്‍ ഹിസ്റ്ററിയില്‍ 'അര്‍ജന്റ്' എന്ന ടാഗോടെയാണ് അത് രേഖപ്പെടുക. ഇതുവഴി അടിയന്തര കോളുകള്‍ തിരിച്ചറിയാന്‍ ഉപയോക്താവിന് എളുപ്പമാകും. ഈ ഫീച്ചര്‍ ഫോണില്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍, സെറ്റിങ്‌സ് മെനുവില്‍ ജനറല്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, അതിന്റെ അടിഭാഗത്ത് 'എക്‌സ്പ്രസീവ് കോളിങ്ങ്' എന്ന ഓപ്ഷന്‍ കാണുന്നുണ്ടോയെന്ന് പരിശോധിക്കണം. ഉപയോക്താക്കളുടെ സൗകര്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഗൂഗിളിന്റെ ഈ പുതിയ സംവിധാനമെന്ന് കമ്പനി വ്യക്തമാക്കി.

Next Story

RELATED STORIES

Share it