സ്മാര്‍ട്ട് ടിവികള്‍ക്ക് 70 ശതമാനം വരെ വിലക്കുറവ്; ഫ്‌ലിപ്പ് കാര്‍ട്ടില്‍ വര്‍ഷാവസാന വില്‍പ്പന

സ്മാര്‍ട്ട് ടിവികള്‍ക്ക് 70 ശതമാനം വരെ വിലക്കുറവ്; ഫ്‌ലിപ്പ് കാര്‍ട്ടില്‍ വര്‍ഷാവസാന വില്‍പ്പന

ബംഗളൂരു: ഫഌപ്പ് കാര്‍ട്ടില്‍ മനംമയക്കുന്ന വിലക്കുറവില്‍ വര്‍ഷാവസാന വില്‍പ്പന. ഡിസംബര്‍ 23 മുതല്‍ 31 വരെയാണ് ഇയര്‍ എന്‍ഡ് കാര്‍ണിവല്‍. ഈ വില്‍പ്പന മേളയില്‍ ഇലക്ട്രോണിക് വീട്ടുപകരണങ്ങള്‍ക്ക് 70 ശതമാനം വരെയാണ് ഓഫര്‍ നല്‍കുന്നത്. ഡിസംബര്‍ 23 ന് രാത്രി തുടങ്ങിയ വില്‍പ്പനയില്‍ പ്രധാന ആകര്‍ഷണം സ്മാര്‍ട്ട് ടിവികള്‍ക്ക് ലഭിക്കുന്ന ഓഫറാണ്.

80 ശതമാനം വരെ ഇളവ് നല്‍കുന്ന ഗ്രാബ് നൗ ഓര്‍ ഗോണ്‍ ഓഫര്‍ ഈ വില്‍പ്പന ഉത്സവത്തിന്റെ പ്രധാന പ്രത്യേകതയാണ്. എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ആകെ വിലയുടെ 10 ശതമാനം വരെ ഇളവ് ലഭിക്കും. 28,890 രൂപ വിലയുള്ള സാംസങ് 32 ഇഞ്ച് എച്ച്ഡി റെഡി എല്‍ഇഡി ടിവി 48 ശതമാനം ഇളവില്‍ 14999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 4000 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍, 1500 രൂപയുടെ സ്‌പെഷല്‍ െ്രെപസ് ഇളവ്, 10 ശതമാനം ക്രെഡിറ്റ് കാര്‍ഡ് ഇളവ് എന്നിവ ലഭിക്കും.

30,690 രൂപ വിലയുള്ള എല്‍ജി 260 എല്‍ ഫ്രോസ്റ്റ് ഫ്രീ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ 22,490 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഷവോമിയുടെ എംഐ 43 ഇഞ്ച് ടിവി4എ 1000 രൂപ വിലകുറച്ച് 21,999 രൂപയ്ക്കും 41,000 രൂപ വിലയുള്ള വിയു ലോകോണിയം 43 ഇഞ്ച് 4കെ സ്മാര്‍ട് ടിവി 24,999 രൂപയ്ക്കും വാങ്ങാം. 25,999 രൂപയുടെ തോംസണ്‍ ബി പ്രോ 40 ഇഞ്ച് ഫുള്‍ എച്ച്ഡി സ്മാര്‍ട് ടിവി 17,999 രൂപയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.


എല്ലാ ദിവസവും അര്‍ധ രാത്രി 12 മുതല്‍ രണ്ടു മണി വരെ ക്രിസ്മസ് റഷ് ഡീലുകളും നല്‍കുന്നുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ക്യാഷ്ബാക്കുകള്‍, നോകോസ്റ്റ് ഇഎംഐ ഇളവുകള്‍ എന്നിവയും ലഭിക്കും. 399 രൂപയ്ക്ക് അധിക വാറന്റിയുമുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് 22,000 രൂപ വരെയാണ് എക്‌സ്‌ചേഞ്ച് വില നല്‍കുന്നത
Admin

Admin

Our Contributor help bring you the latest article around you


RELATED STORIES

Share it
Top