- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക ! ഇല്ലെങ്കില്‍ പൈസ പോവും
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍ പ്രയോജനകരമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ആപ്പുകള്‍ ഉപഭോക്താക്കളില്‍ പലരും ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാറുമുണ്ട്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ജനപ്രിയമായ ഒരുകൂട്ടം ആപ്പുകളെ നിരോധിച്ചിരിക്കുകയാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍. ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്.
വാള്‍സ് ലൈറ്റ് വാള്‍പേപ്പേഴ്‌സ് പാക്ക്, ബിഗ് ഇമോജി കീബോര്‍ഡ് 100 കെ, ഗ്രാന്‍ഡ് വാള്‍പേപ്പേഴ്‌സ് 3 ഡി ബാക്ക്‌ഡ്രോപ്പ്‌സ് തുടങ്ങിയ 35 ഓളം ആപ്പുകളാണ് ഉപയോക്താക്കള്‍ക്ക് വിനയായി മാറിയിരിക്കുന്നത്. ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അക്കൗണ്ടിലെ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. ആപ്പുകളില്‍ മാല്‍വെയറുകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നാല് ആപ്പുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 35 ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ കൂടി നീക്കം ചെയ്യുമെന്ന റിപോര്‍ട്ട് വന്നിരിക്കുന്നത്.
ഇവയില്‍ മാല്‍വെയര്‍ അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ഒരു തുമ്പും അവശേഷിപ്പിക്കാതെ, നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്തുകയും ചെയ്യും. ആശങ്കാജനകമായ കാര്യം, ഈ ആപ്പുകള്‍ ദശലക്ഷക്കണക്കിന് തവണ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. പേരുമാറ്റിയും ഐക്കണ്‍ മാറ്റിയും തങ്ങളുടെ സാന്നിധ്യം ഹൈഡ് ചെയ്യാന്‍ ഇത്തരം ആപ്പുകള്‍ക്ക് കഴിയും. പരസ്യങ്ങളിലൂടെയാണ് ഇവര്‍ പണം നഷ്ടപ്പെടുത്തുന്നത്. പരസ്യത്തില്‍ ഉപയോക്താവ് ക്ലിക്ക് ചെയ്യുമ്പോള്‍ തന്നെ അനുവാദം കൂടാതെ ഫോണില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തുന്നതിനൊപ്പം ഇവ പണവും എടുക്കുന്നു. 'com.android...' എന്ന് തുടങ്ങുന്ന ഏതെങ്കിലും ആപ്പ് പേരുകള്‍ കണ്ടാല്‍ അവ ശ്രദ്ധിക്കുക. അറിയാത്ത ആപ്പുകളെ പരമാവധി അവഗണിക്കുക എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
നിരോധിച്ച ആപ്പുകള്‍: വാള്‍സ് ലൈറ്റ് വാള്‍പേപ്പേഴ്‌സ് പാക്ക്, ബിഗ് ഇമോജി കീബോര്‍ഡ് 100കെ, ഗ്രാന്‍ഡ് വാള്‍പേപ്പേഴ്‌സ് 3ഡി ബാക്ക്‌ഡ്രോപ്പ്‌സ്, എന്‍ജിന്‍ വാള്‍പേപ്പര്‍ ലൈവ് ആന്‍ഡ് 3 ഡി, സ്‌റ്റോക്ക് വാള്‍പേപ്പറുകള്‍ 4K & എച്ച്ഡി, എഫക്റ്റ്മാനിയ ഫോട്ടോ എഡിറ്റര്‍, ആര്‍ട്ട് ഫില്‍ട്ടര്‍ ഡീപ് ഫോട്ടോ ഇഫക്റ്റ്, ഫാസ്റ്റ് ഇമോജി കീബോര്‍ഡ്, ക്രീയേറ്റ് സ്റ്റിക്കര്‍ ഫോര്‍ വാട്‌സ് ആപ്പ്, കണക്ക് സോള്‍വര്‍ ക്യാമറ ഹെല്‍പ്പര്‍, ഫോട്ടോപിക്‌സ് ഇഫക്ടുകള്‍ ആര്‍ട്ട് ഫില്‍ട്ടര്‍, ലെഡ് തീം കളര്‍ഫുള്‍ കീബോര്‍ഡ്, കീബോര്‍ഡ് ഫണ്‍ ഇമോജി സ്റ്റിക്കര്‍, സ്മാര്‍ട്ട് വൈഫൈ, മൈ ജിപിഎസ് ലൊക്കേഷന്‍ ഇമേജ് വാര്‍പ്പ് കാമറ,ആര്‍ട്ട് ഗേള്‍സ് വാള്‍പേപ്പര്‍ എച്ച്ഡി, ക്യാറ്റ് സിമുലേറ്റര്‍, സ്മാര്‍ട്ട് ക്യൂആര്‍ ക്രിയേറ്റര്‍, കളറൈസ് ഓള്‍ഡ് ഫോട്ടോ, ജിപിഎസ് ലൊക്കേഷന്‍ ഫൈന്‍ഡര്‍, ഗേള്‍സ് ആര്‍ട്ട് വാള്‍പേപ്പര്‍, സ്മാര്‍ട്ട് ക്യൂആര്‍ സ്‌കാനര്‍ ജിപിഎസ് ലൊക്കേഷന്‍ മാപ്പ്‌സ്, വോളിയം കണ്‍ട്രോള്‍, സീക്രട്ട് ഹോറോസ്‌കോപ്പ്, സ്മാര്‍ട്ട് ജിപിഎസ് ലൊക്കേഷന്‍, ആനിമേറ്റഡ് സ്റ്റിക്കര്‍ മാസ്റ്റര്‍, പേഴ്‌സനാലിറ്റി ചാര്‍ജിങ് ഷോ, സ്ലീപ്പ് സൗണ്ട്‌സ്, ക്യൂആര്‍ സ്രഷ്ടാവ്, മീഡിയ വോളിയം സ്ലൈഡര്‍, സീക്രട്ട് ആസ്‌ട്രോളജി, കളറൈസ് ഫോട്ടോസ്, പിഎച്ച്‌ഐ 4K വാള്‍പേപ്പര്‍ ആനിമേഷന്‍ എച്ച്ഡി എന്നിവയാണ് ഡീലിറ്റ് ചെയ്യേണ്ട 35 ആപ്പുകള്‍.
നിരോധിച്ച ആപ്പുകള്‍ ഇവയാണ്:
Walls light - Wallpapers Pack
Big Emoji - Keyboard - 100K
Grad Wallpapers - 3D Backdrops
Engine Wallpapers - Live & 3D
Stock Wallpapers - 4K & HD
EffectMania - Photo Editor
Art Filter - Deep Photoeffect
Fast Emoji Keyboard
Create Sticker for Whatsapp
Math Solver - Camera Helper
Photopix Effects - Art Filter
Led Theme - Colorful Keyboard
Keyboard - Fun Emoji, Sticker
Smart Wifi
My GPS Location
Image Warp Camera
Art Girls Wallpaper HD
Cat Simulator
Smart QR Creator
Colorize Old Photo
GPS Location Finder
Girls Art Wallpaper
Smart QR Scanner
GPS Location Maps
Volume Control
Secret Horoscope
Smart GPS Location
Animated Sticker Master
Personality Charging Show
Sleep Sounds
QR Creator
Media Volume Slider
Secret Astrology
Colorize Photos
Phi 4K Wallpaper - Anim-e HD
RELATED STORIES
മംഗളവനത്തില് മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഒരു മരണം
13 Dec 2024 7:55 AM GMTകെ എസ് ഷാന് വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTകൊച്ചി സ്മാര്‍ട്ട് സിറ്റി: ഇടത്-വലത് മുന്നണികളുടെ വികസന വായ്ത്താരി...
7 Dec 2024 2:21 PM GMTമുഖ്യമന്ത്രിയുടെ രക്ഷാപ്രവര്ത്തന പരാമര്ശം; കേസെടുക്കാന്...
7 Dec 2024 10:00 AM GMTകോണ്ക്രീറ്റ് മിക്സിങ് യന്ത്രത്തില് തല കുടുങ്ങി യുവാവ് മരിച്ചു
7 Dec 2024 9:41 AM GMT