വിശാഖപട്ടണത്ത് ടിഡിപി എംഎല്‍എമാര്‍ വെടിയേറ്റ് മരിച്ചു; മാവോയിസ്റ്റുകളെന്ന് പൊലിസ് -വെടിയേറ്റത് പോയിന്റ് ബ്ലാങ്കില്‍,ഡ്രൈവറെ വെറുതെ വിട്ടുവിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റ് മരിച്ചു. ടിഡിപി എംഎല്‍എ കിഡാരി സര്‍വേശ്വര റാവു, മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലിസ് ഭാഷ്യം.
വിശാഖപട്ടണത്ത് ഒരു ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ദുമ്പ്രിഗുഡയില്‍ വച്ച് ഇവരുടെ വാഹനം ഒരു സംഘം. വിശാഖ പട്ടണത്ത് നിന്നും 125 കിലോമീറ്റര്‍ അകലെ വച്ചായിരുന്നു അക്രമണം. പ്രദേശത്തെ ഖനനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗ്രാമീണരും മാവോയിസ്റ്റുകളും ചേര്‍ന്ന് എംഎല്‍എയെ തടയുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. അല്‍പനേരത്തിന് ശേഷമാണ് വെടിയുതിര്‍ത്തതെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top