You Searched For "vigilance court"

നിയമം ലംഘിച്ച് മരടിലെ ഫ്ളാറ്റ് നിര്‍മാണം. ആല്‍ഫാ സെറിന്‍ ഫ്ളാറ്റ് നിര്‍മാതാവ് കോടതിയില്‍ കീഴടങ്ങി

23 Oct 2019 8:06 AM GMT
ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് നിര്‍മാതാവ് പോള്‍ രാജ് ആണ് കീഴടങ്ങിയത്. ഇയാളെ അടുത്ത മാസം അഞ്ചു വരെ കോടതി റിമാന്റു ചെയ്തു. പോള്‍ രാജ് ജാമ്യഹരജി നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നത് അടുത്ത മാസം എട്ടിലേക്ക് കോടതി മാറ്റി.പോള്‍ രാജ് കൂടി കീഴടങ്ങിയതോടെ കേസില്‍ ഇതുവരെ പിടിയിലാകുന്നവരുടെ എണ്ണം നാലായി.നേരത്തെ കേസില്‍ ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മ്താവ് സാനി ഫ്രാന്‍സിസ്,മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്,ജൂനിയര്‍ സൂപ്രണട്് പി ഇ ജോസഫ് എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് ്്അറസ്റ്റു ചെയ്തിരുന്നു. നിലവില്‍ ഇവര്‍ റിമാന്റിലാണ്. ഇവരുടെ ജാമ്യാപേക്ഷയും അടുത്ത മാസം എട്ടിന് കോടതി പരിഗണിക്കും

പാലാരിവട്ടം പാലം നിര്‍മാണ അഴിമതി: സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ റിമാന്റ് വീണ്ടും നീട്ടി

17 Oct 2019 11:42 AM GMT
സൂരജിനെക്കൂടാതെ കേസിലെ ഒന്നാം പ്രതിയായ പാലാരിവട്ടം പാലം നിര്‍മാണ കരാര്‍ എടുത്ത ആര്‍ഡിഎസ് കമ്പനി എം ഡി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം. ടി തങ്കച്ചന്‍ എന്നിവരുടെ റിമാന്റാണ് എറണാകുളത്ത് നടന്ന ക്യാംപ് സിറ്റിംഗില്‍ ിജിലന്‍സ് ജഡ്ജി ഡോ.ബി കലാം പാഷ റിമാന്റ് നീട്ടിയത്

ടി ഒ സൂരജിന് വീണ്ടും കുരുക്ക്;ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡുകള്‍ക്ക് കരാര്‍ നല്‍കിയത് അന്വേഷിക്കണമെന്ന് വിജിലന്‍സ് കോടതി

16 Oct 2019 4:22 PM GMT
സൂരജ് അടക്കം 10 പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഉത്തരവ്.എറണാകുളം സ്വദേശി ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും ആരോപണ വിധേയരെ വെള്ള പൂശുന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം കോടതി തള്ളി. തുടര്‍ന്നാണ് എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്

മരടില്‍ നിയമം ലംഘിച്ച് ഫ്ളാറ്റ് നിര്‍മിച്ചത് ഉദ്യോഗസ്ഥരുമായി ഗൂഡാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപോര്‍ട്ട്

16 Oct 2019 2:48 PM GMT
ഇന്നലെ അറസ്റ്റിലായ ഹോളി ഫെയ്ത് ബില്‍ഡേഴ്‌സ് കമ്പനി എം ഡി സാനി ഫ്രാന്‍സിസ്, മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കവെ സമര്‍പ്പിച്ച റിമാന്‍ഡ് റിപോര്‍ട്ടിലാണ് പ്രതികള്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ചൂണ്ടിക്കാണിച്ചിരിക്കുന്നത്

അനധികൃത സ്വത്തു സമ്പാദനം: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് കോടതി

9 July 2019 2:12 AM GMT
പൊതുമരാമത്ത് സെക്രട്ടറിയായിരിയ്ക്ക 2004 ജനുവരി മുതല്‍ 2014 നവംബര്‍ വരെയുള്ള കാലയളവില്‍ ടി ഒ സൂരജ് വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് വിജിലന്‍സ് ജഡ്ജി ബി ബി കലാംപാഷയുടെ ഉത്തരവ്.ഈ കാലയളവിലുള്ള സൂരജിന്റെ യഥാര്‍ഥ വരുമാനമവും സമ്പാദിച്ച വസ്തുക്കളുമാണ് കോടതി പരിശോധിച്ചത്.സൂരജ്,സൂരജിന്റെ ഭാര്യ,മക്കള്‍ എന്നിവരുടെ പേരില്‍ വിവിധ മേഖലകളിലുള്ള സ്ഥലങ്ങള്‍,കെട്ടിങ്ങള്‍,ഗോഡൗണ്‍,ഫ്്‌ളാറ്റ് എന്നിങ്ങനെ 18 ഓളം സ്വത്തുക്കളാണ് ജ്പതി ചെയ്യുന്നത്

പാലാരിവട്ടം മേല്‍പാലം പുതുക്കിപ്പണിയണം,ചിലവ് കരാറുകാരനില്‍ നിന്നും ഇടാക്കണം ; വിജിലന്‍സ് കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചു

4 Jun 2019 2:12 PM GMT
വിജിലന്‍സ് എറണാകുളം യൂനിറ്റ് ഡിവൈഎസ്പി ആര്‍ അശോക് കുമാര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അറ്റകുറ്റപ്പണി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണംചെയ്യില്ല.കരാറുകാരുടെചിലവില്‍ പാലം പുതുക്കിപ്പണിയണമെന്നും റിപോര്‍ടില്‍ആവശ്യപ്പെടുന്നു.പാലത്തിന്റെ ബലക്ഷയം അതീവ ഗുരുതരമാണെന്നും നിലവാരം കുറഞ്ഞ സാമഗ്രികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു. തെറ്റായ രൂപകല്‍പന, നിലവാരമില്ലാത്ത നിര്‍മാണം, നിര്‍മാണത്തിലെ അപാകത കണ്ടെത്തുന്നതിലെ പിഴവ് എന്നിവയാണ് പാലത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായതെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു
Share it
Top