Sub Lead

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് കോടതി വിധി ഇന്ന്

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് കോടതി വിധി ഇന്ന്
X

തൃശ്ശൂര്‍: പ്രമാദമായ മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. 2001 മുതല്‍ 2006 വരെ കാലയളവില്‍ ഫ്‌ളൈ ആഷ് വിതരണ കരാറില്‍ ക്രമക്കേട് കാട്ടി മൂന്നുകോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് പാലക്കാട് വിജിലന്‍സ് ബ്യൂറോ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. മലബാര്‍ സിമന്റ്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ എസ് എസ് മോനി, ജനറല്‍ മാനേജരായിരുന്ന മുരളീധരന്‍ നായര്‍, വ്യവസായി വി എം രാധാകൃഷ്ണന്‍, ഇദ്ദേഹത്തിന്റെ സഹായി എസ് വടിവേലു, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, കമ്പനി ഡയറക്ടര്‍മാരായ എല്‍ കൃഷ്ണകുമാര്‍, ടി പത്മനാഭന്‍ നായര്‍ എന്നിവരാണ് പ്രതികള്‍.

ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന വി എം രാധാകൃഷ്ണന്‍ എംഡിയായ കോയമ്പത്തൂരിലെ എ ആര്‍ കെ വുഡ് ആന്റ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ഫ്‌ളൈ ആഷ് കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ വന്‍ ക്രമക്കേടുണ്ടെന്നായിരുന്നു പരാതി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രധാന സാക്ഷിയായ മലബാര്‍ സിമന്റ്‌സിലെ കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രനും രണ്ടു മക്കളും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

2011 ജനുവരി 24നാണ് പാലക്കാട് പുതുശ്ശേരി കുരുടിക്കാടുള്ള വീട്ടില്‍ വി ശശീന്ദ്രന്‍(46), മക്കളായ വിവേക് (10), വ്യാസ് (8) എന്നിവരെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. മലബാര്‍ സിമന്റ്‌സിലെ അഴിമതി പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ഭീഷണിയെത്തുടര്‍ന്ന് 2010 സെപ്റ്റംബര്‍ ആറിന് കമ്പനി സെക്രട്ടറിസ്ഥാനം ശശീന്ദ്രന്‍ രാജിവച്ചതിനു മാസങ്ങള്‍ക്കു ശേഷമാണ് ദുരൂഹമരണം.

Vigilance court verdict in Malabar Cements scam case today

Next Story

RELATED STORIES

Share it