Sub Lead

''വേദനാജനകമായ വിധി ഇസ്രായേല്‍ സ്വയം നിര്‍ണയിച്ചിരിക്കുന്നു'': ആയത്തുല്ല ആലി ഖാംനഇ

വേദനാജനകമായ വിധി ഇസ്രായേല്‍ സ്വയം നിര്‍ണയിച്ചിരിക്കുന്നു: ആയത്തുല്ല ആലി ഖാംനഇ
X

തെഹ്‌റാന്‍: കയ്‌പ്പേറിയതും വേദനാജനകവുമായ വിധി ഇസ്രായേല്‍ സ്വയം നിര്‍ണയിച്ചിരിക്കുന്നുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. '' ഇന്ന് രാവിലെ സയണിസ്റ്റ് സ്ഥാപനം ഇറാനില്‍ ആക്രമണം നടത്തി. റെസിഡന്‍ഷ്യല്‍ മേഖലകളിലാണ് ആക്രമണം നടത്തിയത്. ഇനി അവര്‍ കടുത്ത ശിക്ഷ പ്രതീക്ഷിക്കണം. ഈ കുറ്റകൃത്യങ്ങളൊന്നും കണക്കുപറയാതെ പോവില്ല. അവരുട വിധി അവര്‍ അനുഭവിച്ചേ മതിയാവൂ.''- ആയത്തുല്ല അലി ഖാംനഇ പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്‍ സായുധസേനകളുടെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരി, ഐആര്‍ജിസി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി, സെന്‍ട്രല്‍ ഹെഡ് ക്വോര്‍ട്ടര്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഗുലാം അലി റാഷിദ്, മുതിര്‍ന്ന ആണവശാസ്ത്രജ്ഞരായ മുഹമ്മദ് മെഹ്ദി തെഹറാഞ്ചി, ഫെറെദൂന്‍ അബ്ബാസി, ഡോ. അബ്ദുല്‍ഹമീദ് മിനൗച്ചര്‍ തുടങ്ങിയവരാണ് ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. യുഎസിന്റെ സഹകരണത്തോടെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സായുധസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ഫസല്‍ ഷേഖാര്‍ച്ചി പറഞ്ഞു.

Next Story

RELATED STORIES

Share it