Sub Lead

സയണിസ്റ്റ് ഇന്‍ഫ്‌ളുവന്‍സറെ വെടിവച്ചു കൊന്ന സ്‌നൈപ്പറുടെ ദൃശ്യം പുറത്ത് (വീഡിയോ-18 PLUS)

സയണിസ്റ്റ് ഇന്‍ഫ്‌ളുവന്‍സറെ വെടിവച്ചു കൊന്ന സ്‌നൈപ്പറുടെ ദൃശ്യം പുറത്ത് (വീഡിയോ-18 PLUS)
X

യൂട്ട: യുഎസിലെ പ്രമുഖ സയണിസ്റ്റ് ഇന്‍ഫ്‌ളുവന്‍സറും ഡോണള്‍ഡ് ട്രംപിന്റെ അടുത്തസുഹൃത്തുമായ ചാര്‍ളി കിര്‍ക്കിനെ വെടിവച്ചു കൊന്ന സ്‌നൈപ്പറുടെ ദൃശ്യങ്ങള്‍ പുറത്ത്. യൂട്ടാ സര്‍വകലാശാലയില്‍ ചാര്‍ളി കിര്‍ക്ക് പങ്കെടുക്കുന്ന പരിപാടിക്ക് സമീപത്തെ കെട്ടിടത്തിന്റെ മുകളിലാണ് സ്‌നൈപ്പര്‍ പതിയിരുന്നത്. കൃത്യമായ സമയം നോക്കി അയാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.


ഷിക്കാഗോയില്‍ ഒരു ആര്‍ക്കിടെക്ടിന്റെ മകനായാണ് ചാര്‍ളി കിര്‍ക്ക് ജനിച്ചത്. ഷിക്കാഗോയിലെ കമ്മ്യൂണിറ്റി കോളജില്‍ വിദ്യാര്‍ഥിയായിരുന്ന ചാര്‍ളി പഠനം ഉപേക്ഷിച്ചാണ് വലതുപക്ഷ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. 2012ല്‍ 18 വയസ്സുള്ളപ്പോഴാണ് ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടന രൂപീകരിച്ചു. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുത്തില്‍ ചാര്‍ളി കിര്‍ക്കിനും ടേണിങ് പോയിന്റ് യുഎസ്എയ്ക്കും നിര്‍ണായകമായ പങ്കുണ്ടായിരുന്നു. പതിനായിരക്കണക്കിന് പുതിയ വോട്ടര്‍മാരെ ചേര്‍ത്ത് അരിസോണ സംസ്ഥാനം ട്രംപിന് അനുകൂലമാക്കുന്നതിലും ചാര്‍ളി വലിയ പങ്കുവഹിച്ചു. തീവ്ര വലത് സംഘടനയായ ടീ പാര്‍ട്ടി മൂവ്മെന്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടി യോഗങ്ങള്‍ എന്നിവയിലെ പ്രധാന പ്രഭാഷകരില്‍ ഒരാള്‍ കൂടിയായിരുന്നു കിര്‍ക്ക്. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള ഡെയ്ലി പോഡ്കാസ്റ്റ് ഷോയും വലിയ ഹിറ്റായിരുന്നു. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന ട്രംപിന്റെ ആശയത്തെ മുന്‍നിര്‍ത്തി ഒരു പുസ്തകവും രചിച്ചിരുന്നു. 2020 ല്‍ പ്രശസ്തമായ ഒക്സ്ഫോര്‍ഡ് യൂണിയനില്‍ പ്രഭാഷണം നടത്തിയിരുന്നു. യുഎസിലെ ഇസ്രായേലി ലോബിയുടെ മുഖമായും ഇയാള്‍ മാറിയിരുന്നു.

Next Story

RELATED STORIES

Share it