Sub Lead

കാരാട്ട് ഫൈസല്‍ ജയിച്ച സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട്

കാരാട്ട് ഫൈസല്‍ ജയിച്ച സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട്
X

കോഴിക്കോട്: സ്വര്‍ണക്കടത്ത് വിവാദത്തില്‍ എല്‍ഡിഎഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കാരാട്ട് ഫൈസല്‍ ജയിച്ച സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു ലഭിച്ചത് പൂജ്യം വോട്ട്. സ്വന്തം വോട്ട് പോലും ലഭിക്കാതെയാണ് ഐഎന്‍എല്‍ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദ് സംസ്ഥാനത്തു തന്നെ അപൂര്‍വമായത്. ചുണ്ടപ്പുറം വാര്‍ഡില്‍ ആദ്യം കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് രംഗപ്രവേശം ചെയ്യുന്നതെന്ന് അറിഞ്ഞതോടെ മാധ്യമങ്ങള്‍ വിവാദമാക്കി. ഇതോടെ സീറ്റ് മുന്നണിയുടെ പേരില്‍ കൊടുക്കാതെ സ്വതന്ത്ര വേഷമണിയുകയായിരുന്നു. എന്നാല്‍, കാരാട്ട് ഫൈസലിന്റെ അപരന് ഏഴുവോട്ട് ലഭിച്ചു. കഴിഞ്ഞ തവണ പറമ്പത്തുകാവില്‍നിന്ന് കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സീറ്റില്‍ വിജയിച്ചിരുന്നു.

ഐഎന്‍എല്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ ഡമ്മിയാണെന്നും എല്‍ഡിഎഫ് കാരാട്ട് ഫൈസലിനെ വിജയിപ്പിക്കുമെന്നും നേരത്തേ ഉന്നയിച്ച യുഡിഎഫ് ആരോപണം ശരിവയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

Zero vote for LDF candidate in seat won by Karat Faisal

Next Story

RELATED STORIES

Share it