Sub Lead

കര്‍ഷക സമരത്തിലെ സ്ത്രീകളെ മോശമാക്കി ചിത്രീകരിച്ച കങ്കണ റണാവത്തിനെ വിമര്‍ശിച്ച് സുപ്രിംകോടതി

കര്‍ഷക സമരത്തിലെ സ്ത്രീകളെ മോശമാക്കി ചിത്രീകരിച്ച കങ്കണ റണാവത്തിനെ വിമര്‍ശിച്ച് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിലെ സ്ത്രീകളെ മോശമായി ചിത്രീകരിച്ച ബിജെപി എംപി കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസ് റദ്ദാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. സോഷ്യല്‍ മീഡിയയില്‍ കണ്ട ഒരു ട്വീറ്റ് താന്‍ റീട്വീറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു കങ്കണയുടെ വാദം. എന്നാല്‍, ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഈ വാദം തള്ളി. അത് വെറുതെ റീട്വീറ്റ് ചെയ്യുക മാത്രമല്ല അതില്‍ മസാല ചേര്‍ത്തെന്നും കോടതി പറഞ്ഞു. അക്കാര്യം വിശദീകരിക്കാമെന്ന് കങ്കണയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, അക്കാര്യം വിചാരണക്കോടതിയെ അറിയിച്ചാല്‍ മതിയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നും അഭിഭാഷകന്‍ വിശദീകരണത്തിന് മുതിര്‍ന്നു. എന്നാല്‍, കൂടുതല്‍ സമ്മര്‍ദ്ദപ്പെടുത്തിയാല്‍ പ്രതികൂല പരാമര്‍ശങ്ങള്‍ നടത്തേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ഹരജി പിന്‍വലിച്ചു.

കര്‍ഷക സമരത്തില്‍ പങ്കെടുത്ത മഹീന്ദര്‍ കൗര്‍ എന്ന വയോധികയെയാണ് കങ്കണ റണാവത്ത് മോശക്കാരിയായി ചിത്രീകരിച്ചിരുന്നത്. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മഹീന്ദര്‍ കൗറിനെ ടൈം മാഗസിന്‍ ശക്തയായ സ്ത്രീയായി അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ സ്ത്രീയെ 100 രൂപയ്ക്ക് ലഭ്യമായ സ്ത്രീയെന്നാണ് കങ്കണ മോശമായി ചിത്രീകരിച്ചത്. ഇതാണ് കേസിന് കാരണം.

Next Story

RELATED STORIES

Share it