കുറ്റിയാടി വനത്തില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവം: സുഹൃത്ത് അറസ്റ്റില്‍

ഇന്ദിരാ നഗര്‍ സ്വദേശി റഷീദ് മരിച്ച സംഭവത്തിലാണ് ഇയാള്‍ക്കൊപ്പം നായാട്ടിന് പോയ സുഹൃത്ത് ലിപിന്‍ മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്

കുറ്റിയാടി വനത്തില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവം: സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട്: കുറ്റിയാടി വനത്തില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ സുഹൃത്തിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്ദിരാ നഗര്‍ സ്വദേശി റഷീദ് മരിച്ച സംഭവത്തിലാണ് ഇയാള്‍ക്കൊപ്പം നായാട്ടിന് പോയ സുഹൃത്ത് ലിപിന്‍ മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. റഷീദിന്റെ തോക്കില്‍ നിന്നല്ല, ലിപിന്റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയതെന്ന നിഗമനത്തിലാണ് പോലിസ് നടപടി. ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. അയല്‍വാസിയും സുഹൃത്തുമായ ലിപിന്‍ മാത്യുവിനൊപ്പം റഷീദ് നായാട്ടിനു വേണ്ടി കുറ്റിയാടി പുള്ളിപ്പാറ വനത്തിലേക്ക് പോയതായിരുന്നു. തുടര്‍ന്ന്, റഷീദ് കുഴിയില്‍ വീണെന്നും കൈവശമുണ്ടായിരുന്ന

നടന്‍ തോക്കില്‍ നിന്ന് വെടി പൊട്ടി മരണപ്പെട്ടെന്നുമാണ് ലിപിന്‍ പോലിസിനോട് പറഞ്ഞത്. എന്നാല്‍ ലിപിന്റെ തോക്കാണ് റഷീദിന്റെ കൈയില്‍ ഉണ്ടായിരുന്നതെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. റഷീദിന്റെ കൈയില്‍ ഉണ്ടായിരുന്ന ലിപിന്റെ തോക്ക് കളളത്തോക്കാണെന്നും ഇത് ലിപിന്‍ സ്വന്തമായി ഉണ്ടാക്കിയതാണെന്നുമാണ് പോലിസ് നിഗമനം. സംഭവത്തില്‍ വനം വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
RELATED STORIES

Share it
Top