Sub Lead

ഹജ്ജിന്റെ പേരില്‍ കോടികളുടെ തട്ടിപ്പെന്ന്; യൂത്ത് ലീഗ് മുന്‍ നേതാവിന്റെ വീട്ടിലേക്ക് ഇരകളുടെ മാര്‍ച്ച്

ഹജ്ജിന്റെ പേരില്‍ കോടികളുടെ തട്ടിപ്പെന്ന്; യൂത്ത് ലീഗ് മുന്‍ നേതാവിന്റെ വീട്ടിലേക്ക് ഇരകളുടെ മാര്‍ച്ച്
X

തിരൂരങ്ങാടി: സ്വകാര്യ ട്രാവല്‍സിന്റെ മറവില്‍ ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയ യൂത്ത് ലീഗ് മുന്‍ നേതാവിന്റെ വീട്ടിലേക്ക് ഇരകള്‍ മാര്‍ച്ച് നടത്തി. ചെമ്മാട് ദാറുല്‍ ഈമാന്‍ ട്രാവല്‍സ് ചെയര്‍മാനും യൂത്ത് ലീഗ് മുന്‍ മണ്ഡലം ട്രഷററുമായ കരിപറമ്പ് അഫ്‌സല്‍ വലിയ പീടികയുടെ വീട്ടിലേക്കായിരുന്നു മാര്‍ച്ച്. വീട്ടുപരിസരത്ത് വച്ച് പോലിസ് മാര്‍ച്ച് തടഞ്ഞു.


മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള നിരവധി പേരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയെന്നാണ് ആരോപണം. തട്ടിപ്പ് മനസിലായവര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലും ലീഗ് നേതാക്കള്‍ ഇടനിലക്കാരായി വരുന്നതായി ഇരകള്‍ ആരോപിക്കുന്നു. പണം തിരികെ കിട്ടാനും മറ്റുമായി ഇരകള്‍ സമരസമിതി രൂപീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it